Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്; ഇരട്ട സഹോദരിമാരെ ആദരിച്ചു.

05 Jun 2025 17:12 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ ഇരട്ട സഹോദരിമാരെ ആദരിച്ചു. കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസ്സോസിയേൻ തലയോലപ്പറമ്പ് യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് ആദരിക്കൻ ചടങ്ങ് സംഘടിപ്പിച്ചത്. നവമി ജയചന്ദ്രൻ, നന്ദന ജയചന്ദ്രൻ എന്നിവരെ കെ എസ് എസ് പി എ സംസ്ഥാന കമ്മറ്റി അംഗം പി.വി സുരേന്ദ്രൻ, സംസ്ഥാന കൗൺസിൽ അംഗം കെ.കെ രാജു എന്നിവർ മൊമെൻ്റോ നൽകി ആദരിച്ചു. കെ എസ് എസ് പി എ തലയോലപ്പറമ്പ് യൂണിറ്റ് അംഗം ഷൈലജ ടീച്ചറിന്റെ മക്കളാണ് മികച്ച വിജയം കൈവരിച്ച നവമിയും, നന്ദനയും. കെ എസ് എസ് പി എ യൂണിറ്റ് ഭാരവാഹികളായ എൻ. ഹരികുമാർ, ഡി. ശശീന്ദ്രൻ, കെ.ഇ ജമാൽ, എം.ഡി സോമൻ, എം.ആർ മണി, വിനോദ് ബാബു തുടങ്ങിയവർ പങ്കെടുത്തു.





Follow us on :

More in Related News