Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Apr 2025 23:05 IST
Share News :
തലയോലപ്പറമ്പ്: ഏഴ് വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം കീഴൂർ ദേവസ്വം ബോർഡ് കോളേജിൽ നിന്നും പ്രിൻസിപ്പളായി വിരമിച്ച ഡോക്ടർ സി. എം കുസുമന് പിടിഎയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സേവന കാലത്ത് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനും കൂട്ടായ പ്രവർത്തനത്തിലൂടെ ഒട്ടേറെ പുരസ്കാരങ്ങളടക്കം കോളേജിന് നേടുവാനും ഇദ്ദേഹത്തിൻ്റെ പ്രവർത്തന കാലത്ത് സാധിച്ചിട്ടുണ്ട്. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ എസ്. വി ആന്റോ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ ആർ. ഷീജ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് സുനിൽ ജി. ദാസ്, സെക്രട്ടറി എ. ജെ സിത്താരമോൾ, മുൻ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ഗോപിനാഥൻ നായർ, കൗൺസിൽ സെക്രട്ടറി ഡോ. എസ്. സതീഷ്, വകുപ്പ് മേധാവികളായ മീട്ടു രാജു, മീരാ പ്രവീൺ, എം. ഷോണിമ, സുമ ടി. ബാലൻ, റിസലി എം. ജേക്കബ്, പി. വി ബിനോയ്, കോളേജ് പിടിഎ വൈസ് പ്രസിഡന്റ് ടി. എൻ രമേശൻ, സീനിയർ ക്ലാർക്ക് വി. കെ ഉഷാദേവി, അധ്യാപകരായ ശ്രീതു എസ്. നായർ, അഖിൽകുമാർ വിജയൻ, വി. സി രാധാകൃഷ്ണൻ നായർ, മുൻ മലയാളം വകുപ്പ് മേധാവി ഡോ. എം. എസ് ബിജു എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ എസ്. വി ആന്റോ ഉപഹാരം സമർപ്പിച്ചു.വിദ്യാർഥികളും രക്ഷിതാക്കളും അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.