Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Oct 2024 19:45 IST
Share News :
മുക്കം: ( കോഴിക്കോട്) ഫയർ സർവീസ്, ഹോം ഗാർഡ്സ്, സിവിൽ ഡിഫൻസ് കായികമേളക്ക് വർണാഭമായ തുടക്കം. ആദ്യ ദിവസഠ നടന്ന മത്സരങ്ങൾ അവസാനിക്കുമ്പോൾ 105 പോയന്റുമായി കോഴിക്കോട്,എറണാകുളം മേഖലകൾ ഇഞ്ചോടി ഇഞ്ച് പോരാട്ടവുമായി ഒപ്പത്തിനൊ പ്പം മുന്നേറുന്നു. ഒരു പോയൻ്റ് വിത്യാസത്തിൽ അതായത് 104 പോയന്റുമായി പാലക്കാട് മേഖലയാണ് തൊട്ടുപിന്നിലും കൃതിക്കുന്നു. മേളയുടെ ആദ്യ ദിനം കോഴിക്കോട് മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിലാണ് അത്ലറ്റിക് മത്സരങ്ങൾ നടന്നത്.ദേവഗിരി കോളേജ് സ്റ്റേഡിയത്തിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ കണ്ണൂർ തിരുവനന്തപുരത്തെ നേരിടും. മേളയുടെ ഉത്‌ഘാടനം ശനിയാഴ്ച രാവിലെ 8 മണിക്ക് ദേവഗിരി കോളേജ് ഗ്രൗണ്ടിൽ നടക്കും. അഗ്നിരക്ഷാസേന ഡയറക്ടർ ജനറൽ കെ പത്മകുമാർ ഐ പി എസ് ഉത്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ കേരള പോലീസ് ഉത്തരമേഖല ഐ ജി സേതുരാമൻ ഐ പി എസ് മുഖ്യാതിഥിയായി പങ്കെടുക്കും. ഫുട്ബാൾ, വോളിബോൾ, വടം വലി മത്സരങ്ങൾ ശനിയാഴ്ച ദേവഗിരി കോളേജ് ഗ്രൗണ്ടിൽ നടക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.