Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം.ടി, സംസ്കാരം നാളെ (വ്യാഴം)വൈകീട്ട് 5 ന് മാവൂർ റോഡ് ശ്മശാനത്തിൽ

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ രാത്രി പത്തിന് വിടവാങ്ങിയ മലയാളത്തിൻ്റെ സുകൃതം, പ്രിയ സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ സംസ്കാരം നാളെ (വ്യാഴം) വൈകീട്ട് അഞ്ചിന് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും. ആശുപത്രിയിൽ നിന്ന് മൃതദേഹം അല്പ സമയത്തിനകം കൊട്ടാരം റോഡിലെ വസതിയായ സിതാരയിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. അവിടെ നാളെ വൈകീട്ട് വരെ പൊതുദർശനം. ഇന്ന് രാത്രി ഒൻപതോടെ കിഡ്നിയുടെയും ഹൃദയത്തിൻ്റെയും പ്രവർത്തനം മന്ദഗതിയിലായതിനാൽ ഒരു സംഘം വിദഗ്ധ ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിച്ചു വരികയായിരുന്നു. പിന്നീടാണ് ആ മഹാത്മാവ് ഇഹലോകത്തു നിന്ന് വിടവാങ്ങിയത് ഡോക്ടർമാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.