Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊലിസിന്റെ മാധ്യമവേട്ട നിയമസഭയില്‍ ഉന്നയിക്കും: ഡോ.എം.കെ. മുനീര്‍ എം.എല്‍.എ

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍ പിടിച്ചെടുക്കാനുള്ള പൊലിസ് നീക്കം നിയമസഭയില്‍ ഉന്നയിക്കുമെന്ന് ഡോ.എം.കെ. മുനീര്‍ എം.എല്‍.എ. ജനുവരി 17ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ ആദ്യംതന്നെ ഈ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമം ലേഖകന്‍ അനിരു അശോകന്റെ ഫോണ്‍ പിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തിനെതിരെയും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനു നേരെയുള്ള പൊലിസ് കടന്നുകയറ്റത്തിനെതിരെയും കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.കെ. മുനീര്‍.