Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചേവായൂര്‍ ബാങ്ക് : കോണ്‍ഗ്രസ് മാര്‍ച്ചില്‍ പ്രതിഷേധം, ജലപീരങ്കി പ്രയോഗം, ഉന്തും തള്ളും

ചേവായൂര്‍ ബാങ്ക് : കോണ്‍ഗ്രസ് മാര്‍ച്ചില്‍ പ്രതിഷേധം, ജലപീരങ്കി പ്രയോഗം, ഉന്തും തള്ളും ചേവായൂര്‍ സര്‍വീസ് ബാങ്ക് തെരഞ്ഞെടുപ്പിലെ അട്ടിമറി ഇനിയും ആവര്‍ത്തിച്ചാല്‍ സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ പണം കോണ്‍ഗ്രസുകാര്‍ പൂര്‍ണമായും പിന്‍വലിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരളത്തിലെ സഹകരണബാങ്കുകളിലെ നിക്ഷേപം 75 ശതമാനവും യു.ഡി.എഫ് അനുഭാവികളുടേതാണ്. ഒന്ന് വിരല്‍ ഞൊടിച്ചാല്‍ അതെല്ലാം പിന്‍വലിക്കും. കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് പൊലിസിന്റെ സഹായത്തോടെ അട്ടിമറിച്ചതിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്മിഷണര്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.