Tue Dec 12, 2023 10:56 PM 1ST
Location
Sign In
വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച മലപ്പുറം പെരിന്തൽമണ്ണ സ്വദേശി 16-കാരൻ ആദിലിന്റെ അവയവങ്ങൾ ദാനം ചെയ്തു. കരൾ ഉൾപ്പെടെ മൂന്ന് പ്രധാന അവയവങ്ങൾ മൂന്ന് രോഗികൾക്ക് മാറ്റിവെച്ചു. കോഴിക്കോട് ആസ്റ്റർ മിംസിൽ ചികിത്സയിലിരിക്കെയാണ് മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. ദുഃഖത്തിനിടയിലും അവയവദാനത്തിന് സന്നദ്ധരായ കുടുംബത്തിന്റെ തീരുമാനം സമൂഹത്തിന് മാതൃകയായി.
Please select your location.