Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jan 2026 18:02 IST
Share News :
കോട്ടയം: ആലുവയിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവേ ട്രെയിനിൽ കുഴഞ്ഞു വീണ യുവാവ് മരിച്ചു. ചങ്ങനാശ്ശേരി ശാന്തിപുരം പോളച്ചിറ വീട്ടിൽ നിഥിൻ (30) ആണ് മരിച്ചത്. നിഥിൻ തിരുവനന്തപുരം ഇൻഫോപാർക്കിൽ ഉദ്യോഗസ്ഥനാണ്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്തേക്ക് പോയ വേണാട് എക്സ്പ്രസ് ട്രെയിനിൽ വച്ച് നിഥിന് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സഹയാത്രികർ ട്രെയിൻ വൈക്കം റോഡ് സ്റ്റേഷനിൽ എത്തിയപ്പോൾ ചങ്ങല വലിച്ച് നിറുത്തി. തുടർന്ന് കുടുംബാംഗങ്ങളുടേയും സ്റ്റേഷൻ മാസ്റ്ററുടെയും നേതൃത്വത്തിൽ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ തീവ്ര പരിപചരണ വിഭാഗത്തിൽ ചികിത്സയിൽ ഉഇരിക്കെയാണ് നിഥിൻ മരണമടയുകയായിക്കുന്നു. കുടുംബസമേതം ആലുവ തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് തിരികെ ചങ്ങനാശേരിയിലേക്ക് ട്രെയിനിൽ വരുന്ന വഴിയാണ് സംഭവം. കടുത്തുരുത്തി പോലീസ് എത്തി മേൽനടപടി സ്വീകരിച്ചു.
Follow us on :
More in Related News
Please select your location.