Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Feb 2026 21:58 IST
Share News :
വൈക്കം: ഈ വർഷത്തെ ഡോ. എ.പി.ജെ. അബ്‌ദുൽ കലാം ജനമിത്ര അവാർഡ് വൈക്കം സ്വദേശിയും പ്രമുഖ സിവിൽ സർവീസ് പരിശീലകനുമായ കാസ്ട്രോ പുല്ലംകുളത്തിന്. കലാ, സാംസ്‌കാരിക, സാമൂഹിക മേഖലകളിൽ മികവ് തെളിയിച്ച വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി ഡോ. എ.പി.ജെ. അബ്‌ദുൽ കലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ പുരസ്കാരമാണ് ജനമിത്ര അവാർഡ്. തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ സംസ്ഥാന ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ.ജി.ആർ. അനിൽ അവാർഡ് സമ്മാനിച്ചു. ചടങ്ങിൽ എം എൽ എ മാരായ ഐ.ബി. സതീഷ്, വി.കെ. പ്രശാന്ത്, തിരുവനന്തപുരം നഗരസഭാ കൗൺസിലർ കരമന അജിത്ത്, പാളയം ഇമാം വി.പി. സുഹൈ മൗലവി തുടങ്ങിയവർ പങ്കെടുത്തു. വിദ്യാഭ്യാസ രംഗത്ത് നൽകിയ ദീർഘകാല സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് കാസ്ട്രോ പുല്ലംകുളത്തെ അവാർഡിന് തെരഞ്ഞെടുത്തത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന തക്ഷശില ഐ.എ.എസ് അക്കാദമിയുടെ സ്ഥാപകനും ഡയറക്ടറുമായ ഇദ്ദേഹം 2012 മുതൽ സിവിൽ സർവീസ് പരിശീലന രംഗത്ത് സജീവമാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ നിരവധി വിദ്യാർത്ഥികൾക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷകൾക്ക് നിലവാരമുള്ള പരിശീലനം നൽകിയിട്ടുണ്ട്. നിരവധി പേർക്ക് ഐ.എ.എസ്., ഐ.പി.എസ്, ഐ.എഫ്.എസ് അടക്കമുള്ള ഉന്നത സേവനങ്ങളിലേക്ക് പ്രവേശിക്കാൻ ഇതു വഴി അവസരം ഒരുങ്ങിയിരുന്നു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും ഭിന്നശേഷിക്കാരായ കുട്ടികൾക്കും പ്രത്യേക സ്കോളർഷിപ്പ് പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ വിദ്യാഭ്യാസം സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ലഭ്യമാക്കാനുള്ള ശ്രമങ്ങൾക്കൊപ്പം
സമൂഹത്തിന്റെ വിവിധ തലങ്ങളിൽ വിദ്യാഭ്യാസ ബോധവൽക്കരണ പ്രവർത്തനങ്ങളും സെമിനാറുകളും ഇദ്ദേഹം സംഘടിപ്പിച്ചുവരുന്നുണ്ട്.
Follow us on :
Tags:
More in Related News
Please select your location.