Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Feb 2026 15:40 IST
Share News :
തലയോലപ്പറമ്പ്: മലയാളം കൂടാതെ ഇംഗ്ലീഷ്, ഹിന്ദി ഉൾപ്പടെ മറ്റ് ഭാഷകളിലും പ്രവീണ്യം രൂപപ്പെടുത്തിയെടുക്കാൻ കുട്ടികൾ സ്കൂൾ തലങ്ങളിൽ തന്നെ ആർജ്ജിക്കണമെന്നും കേരളത്തിന് പുറത്ത് പോകുമ്പോഴാണ് ഇതിൻ്റെ വില മനസ്സിലാക്കാൻ കഴിയു എന്നും അഡ്വ.കെ.ഫ്രാൻസിസ് ജോർജ്ജ് എം.പി അഭിപ്രായപ്പെട്ടു. പതിനായിരങ്ങൾക്ക് അക്ഷരവെളിച്ചമേകിക്കൊണ്ട് വടയാർ ഗ്രാമത്തിന് അഭിമാനമായി അക്ഷര ജ്യോതിസ്സായി നിലകൊള്ളുന്ന
വടയാർ ഇൻഫന്റ് ജീസസ് ഹൈസ്‌കൂളിൻ്റെ 50-ാമത് വാർഷികവും, ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാനപരമായി വിദ്യാഭ്യാസം നേടുന്നതിനോടൊപ്പം കുട്ടികൾ സാമൂഹിക പ്രതിബന്ധതയും ഏറ്റെടുക്കണമെന്നും അതിനുള്ള എല്ലാ സാഹചര്യങ്ങളും ഇന്ന് വിദ്യാലയങ്ങളിൽ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ സ്‌കൂൾ മാനേജർ റവ. ഫാ. സെബാസ്റ്റ്യൻ ചണ്ണാപ്പള്ളി അധ്യക്ഷത
വഹിച്ചു. സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനകർമ്മവും എം. പി നിർവ്വഹിച്ചു. സി.കെ. ആശ എം.എൽ.എ. മുഖ്യ പ്രഭാഷണം നടത്തി. എറണാകുളം-അങ്കമാലി അതിരൂപത എഡ്യുക്കേഷൻ ഏജൻസി കോർപ്പറേറ്റ് മാനേജർ റവ. ഫാ.തോമസ് നങ്ങേലിമാലിൽ അനുഗ്രഹപ്രഭാഷണം നടത്തി. സുവർണ്ണ ജൂബിലി സ്മരണികയുടെ കവർ പേജ് പ്രകാശനം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗ്ഗീസും, സ്കോളർഷിപ്പ് വിതരണ ഉദ്ഘാടനം തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസ് വി ജേക്കബും, എൻഡോവ്മെൻ്റ് വിതരണോദ്ഘാടനം ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജുവും നിർവ്വഹിച്ചു. പൂർവ്വ വിദ്യാർഥിയും ബാസ് ഗിറ്റാറിസ്റ്റുമായ അജയ് കൃഷ്‌ണൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു.ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു, സ്കൂൾ ഹെഡ്മിസ്ട്രസ് എൽസി ജോൺ, കടുത്തുരുത്തി ഡി ഇ ഒ സിനി എ.എസ്, പ്രഥമ സ്കൂൾ ലീഡർ ഡോ.സി.എം കുസുമൻ, ട്രസ്റ്റി ജോസഫ് തോട്ടപ്പള്ളി, പി ടി എ പ്രസിഡൻ്റ് വി.ജെ വർഗ്ഗീസ്, സംഘാടക സമിതി ചെയർമാൻ അഡ്വ. ആൽബർട്ട് ആൻ്റണി, സ്റ്റാഫ് സെക്രട്ടറി ബിനു. കെ പവിത്രൻ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു. ജനപ്രതിനിധികൾ, രക്ഷിതാക്കൾ, പി ടി എ ഭാരവാഹികൾ, വിദ്യാർഥികൾ അടക്കം നിരവധി പേർ പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ, പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിച്ച കരോക്കെ ഗാനമേള എന്നിവയും നടന്നു.
Follow us on :
Tags:
More in Related News
Please select your location.