Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വി. ഡി. സതീശനെ മുഖ്യമന്ത്രിയാക്കണം; കോട്ടയത്തും പോര് മുറുകുന്നു

08 May 2026 11:36 IST

CN Remya

Share News :

കോട്ടയം: തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുഖ്യമന്ത്രി ആരെന്നതിൽ തീരുമാനം ആകാതെ വലഞ്ഞ് യുഡിഎഫ്. മുഖ്യമന്ത്രി പോര് തെരുവിലേക്ക് നീങ്ങിയതോടെ യുഡിഎഫ് പാളയത്തിൽ ആകെ നാണക്കേടായി. ഇതോടെ ഐക്കമാൻ്റിനും തലവേദന ആയി.

വി. ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയത്തും പ്രവർത്തകർ രംഗത്തിറങ്ങി. വെള്ളിയാഴ്ച വൈകുന്നേരം വി ഡി സതീശനെ മുഖ്യമന്ത്രി ആക്കണം എന്ന് ആവശ്യപ്പെട്ട് കോട്ടയം പാമ്പാടിയിലും കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തും.

വി ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്നാവശ്യപ്പെട്ട് കോട്ടയം കടുത്തുരുത്തിയിൽ ദേഹത്തു പെട്രോൾ ഒഴിച്ച് കോൺഗ്രസ്‌ പ്രവർത്തകൻ പ്രതിഷേധിച്ചു. വി ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്നാവശ്യപ്പെട്ടാണ് കോട്ടയം കുറുപ്പന്തറയിൽ ശരീരത്ത് പെട്രോൾ ഒഴിച്ച് കോൺഗ്രസ് പ്രവർത്തകൻ ആത്മഹത്യാ ഭീഷണിയുമായി രംഗത്ത് വന്നത്. കോൺഗ്രസ് പ്രവർത്തകൻ ആയ പ്രിൻസ് താഴക്കത്തടമാണ് ആത്മഹത്യാ ഭീഷണി മുഴക്കി രംഗത്ത് എത്തിയത്. വെള്ളിയാഴ്ച രാവിലെ പത്തിന് കുറുപ്പന്തറ ടൗണിൽ പെട്രോൾ അടങ്ങിയ ഭീമായി എത്തിയാണ് കോൺഗ്രസ് പ്രവർത്തകൻ ഭീഷണി മുഴക്കിയത്. തുടർന്ന് പെട്രോൾ തലയിലുടെ ഇയാൾ ഒഴിക്കുകയും ചെയ്തു. സംസ്ഥാനത്ത് എമ്പാടും വി ഡി സതീശനെ അനുകൂലിച്ചുകൊണ്ട് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തുന്നതിന്റെ ഭാഗമായാണ് കുറുപ്പന്തറയിലും പ്രതിഷേധം ഉയർന്നിരിക്കുന്നത്.

പാമ്പാടിയിലെ കോൺഗ്രസുകാരും അനുഭാവികളും ചേർന്ന് മെയ് എട്ടിന് വൈകുന്നേരം അഞ്ചിന് പാമ്പാടി പാർട്ടി ഓഫീസിന്റെ മുമ്പിൽ നിന്നും പ്രകടനം നടത്തും.

Follow us on :

More in Related News