Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് ആഹ്ളാദ പ്രകടനവും പായസവിതരണം നടത്തി യു ഡി എഫ് പ്രവർത്തകർ.

18 May 2026 21:26 IST

santhosh sharma.v

Share News :

വൈക്കം: വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റതിന്റെ സന്തോഷം പങ്കുവച്ച് വൈക്കത്ത് വിവിധ മണ്ഡലങ്ങളിൽ യുഡിഎഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനവും പായസ, മധുര പലഹാര വിതരണവും നടത്തി.

കെ.എസ്.എസ്.പി.എ വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം സബ്ട്രഷറിക്കു മുന്നിൽ ആഹ്ലാദപ്രകടനവും മധുര പലഹാര വിതരണവും നടത്തി.സംസ്ഥാന കമ്മറ്റി അംഗം പി.വി സുരേന്ദ്രൻ, ബി. പ്രദീപ് കുമാർ, ഗിരിജ നായർ, കെ.കെ രാജു, എൻ.ഹരികുമാർ തുടങ്ങിയവർ നേതൃത്വം നൽകി. കുലശേഖരമംഗലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പായസ വിതരണം നടത്തി. വാർഡ് മെമ്പർ ധന്യ സുനിൽ, പോൾ തോമസ്, ജൈനേന്ദ്രൻ, ധരണീധരൻ, സുഭഗൻ തുടങ്ങിയവർ നേതൃത്വം നൽകി.

തലയോലപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെൻട്രൽ ജംഗ്ഷനിൽ മധുര പലഹാര വിതരണം നടത്തി.വി.ടി ജയിംസ്, ജോൺ തറപ്പേൽ, കെ. കെ സിദ്ദിഖ് തുടങ്ങിയവർ നേതൃത്വം നൽകി. വടയാർ ജംഗ്ഷനിൽ നടന്ന മധുര പലഹാര വിതരണത്തിന് പഞ്ചായത്ത് അംഗം എം.അനിൽകുമാർ, വിപിൻ, ഗോപാലാൻ തുടങ്ങിയവർ നേതൃത്വം നൽകി. വെള്ളൂർ ഇറുമ്പയത്ത് നടന്ന പ്രകടനത്തിനും മധുരപലഹാര വിതരണത്തിനും ചന്ദ്രബോസ്, പി. എസ്. ബാബു,സി.ജി ബിനു, പഞ്ചായത്ത് അംഗങ്ങളായ എം. വി റോയി, ജോഷ്‌മി ജോൺ തുടങ്ങിയവർ നേതൃത്വം നൽകി. മറവൻതുരുത്ത് ഇടവട്ടം അംഗൻവാടിയിലെ കുട്ടികൾക്ക് ബിരിയാണി വിതരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.സി തങ്കരാജ്, പഞ്ചായത്ത് അംഗങ്ങളായ, വനജ അനിൽകുമാർ, സുകന്യ, ആർ. അനിഷ്, പി.പി പത്മനന്ദനൻ തുടങ്ങിയവർ നേതൃത്വം നൽകി. പഞ്ചായത്ത് ജംഗ്ഷനിലും, പത്താം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇടവട്ടത്തും പായസ വിതരണം നടത്തി. പാലാം കടവ് ജംഗ്ഷനിൽ നടത്തിയ പായസവിതരണത്തിന് ബ്ലോക്ക് കോൺഗ്രസ് ട്രഷറർ ഷൈൻ പ്രകാശ്, ഗീതാ ദിനേശൻ, ബഷീർ, ധന്യാ സിന്തിൽ തുടങ്ങിയവർ നേതൃത്വം നൽകി. ചെമ്പ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ബ്രഹ്മമംഗലത്ത് നടത്തിയ ആഹ്ളാദ പ്രകടനത്തിന് അഡ്വ.പി.വി സുരേന്ദ്രൻ, എസ്.ശ്യാംകുമാർ,

ടി.പി അരവിന്ദാക്ഷൻ, രാഗിണി ഗോപി, തുടങ്ങിയവർ നേതൃത്വം നൽകി. വൈക്കം ടൗൺ, വെച്ചൂർ, കല്ലറ, തലയാഴം, ഉദയനാപുരം മണ്ഡലം യു ഡി എഫ് കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രധാന കേന്ദ്രങ്ങളിൽ മധുര പലഹാര വിതരണം നടത്തി.

Follow us on :

More in Related News