Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയത്ത് കോട്ടകൾ തകർത്ത് യുഡിഎഫ് മുന്നേറ്റം

04 May 2026 12:21 IST

CN Remya

Share News :

കോട്ടയം: കോട്ടയത്ത് കോട്ടകൾ തകർത്ത് യുഡിഎഫ് മുന്നേറ്റം. ഒമ്പത് മണ്ഡലങ്ങളിലും യുഡിഎഫിൻ്റെ മുന്നേറ്റമാണ് ദൃശ്യമാകുന്നത്. തുടക്കം മുതൽ മുന്നിലായിരുന്ന വൈക്കം മണ്ഡലത്തിൽ യുഡിഎഫ് മുന്നിലെത്തി.

ചങ്ങനാശ്ശേരിയിൽ (റൗണ്ട്: 10/15) വിനു ജോബ് കുഴിമണ്ണിൽ (കേരള കോൺഗ്രസ്) – 38,318 (ലീഡ്: 5,667) മുന്നിലാണ്. ഏറ്റുമാനൂരിൽ മന്ത്രി വി എൻ വാസവനെ പിന്തള്ളിയാണ് (റൗണ്ട്: 9/13) പൂർത്തിയാക്കിയപ്പോൾ നാട്ടകം സുരേഷ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 45,463 (ലീഡ്: 17,386) മുന്നിലാണ്. കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 38,665 (ലീഡ്: 21,029). പൂഞ്ഞാറിൽ  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിനേക്കാൾ (കേരള കോൺഗ്രസ് (എം))(റൗണ്ട്: 9/16) അഡ്വ. സെബാസ്റ്റ്യൻ എം. ജെ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 34,034 (ലീഡ്: 3,781) മുന്നിലാണ്.

പുതുപ്പള്ളിയിൽ റൗണ്ട്: 13/15 പൂർത്തിയായപ്പോൾ അഡ്വ. ചാണ്ടി ഉമ്മൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 75,114 (ലീഡ്: 47,209) മുന്നിലാണ്. എൽഡിഎഫ് സ്ഥാനാർഥി കെ . എം. രാധാകൃഷ്ണൻ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)) – 27,905 നേടിയത്. കാഞ്ഞിരപ്പള്ളിയിൽ റൗണ്ട്: 9/15 പൂർത്തിയായപ്പോൾ റോണി കെ. ബേബി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 34,428 (ലീഡ്: 2,721) വോട്ട് നേടി. തൊട്ടടുത്ത് ഡോ. എൻ. ജയരാജ് (കേരള കോൺഗ്രസ് (എം)) – 31,707 ഉണ്ട്. പാലായിൽ റൗണ്ട്: 11/16 പൂർത്തിയായപ്പോൾ മാണി സി. കാപ്പൻ (സ്വതന്ത്രൻ) – 34,712 (ലീഡ്: 3,147) നേടി മുന്നിലാണ്. ജോസ് കെ. മണി (കേരള കോൺഗ്രസ് (എം)) – 31,565. നേടിയത്. കടുത്തുരുത്തിയിൽ റൗണ്ട്: 11/15 പൂർത്തിയായപ്പോൾ മോൺസ് ജോസഫ് (കേരള കോൺഗ്രസ്) – 52,083 (ലീഡ്: 23,815) നേടി മുന്നിലാണ്. നിർമല ജിമ്മി (കേരള കോൺഗ്രസ് (എം)) – 28,268 വോട്ടും നേടി. വൈക്കത്ത് റൗണ്ട്: 11/13 പൂർത്തിയായപ്പോൾ കെ. ബിനിമോൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 44,519 (ലീഡ്: 387) നേടി മുന്നിലാണ്. പി. പ്രദീപ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ) – 44,132 തൊട്ടടുത്ത് തന്നെ ഉണ്ട്.


കോട്ടയം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങൾ: ലീഡ് നില - 12.15 pm


കോട്ടയം - UDF 19146 വോട്ട് (7 റൗണ്ട് പൂർ ത്തിയായി). പുതുപ്പള്ളി - UDF 40163 വോട്ട് (11 റൗണ്ട്) ഏറ്റുമാനൂർ- UDF 17386 വോട്ട് (9 റൗണ്ട്)

കടുത്തുരുത്തി - UDF 18756 വോട്ട് (9 റൗണ്ട്)

വൈക്കം - LDF 329 വോട്ട് (10 റൗണ്ടുകൾ)

പൂഞ്ഞാർ - UDF 3337 വോട്ട് (8 റൗണ്ട് )

കാഞ്ഞിരപ്പള്ളി - UDF 2441 വോട്ട് (7 റൗണ്ട് 

ചങ്ങനാശ്ശേരി - UDF 5667 വോട്ട് ( 10 റൗണ്ട് )

പാല - UDF 4501 വോട്ട് (9 റൗണ്ട് )

Follow us on :

More in Related News