Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ത്യാഗസ്മരണകളുണര്‍ത്തി നാളെ ബലി പെരുന്നാള്‍.

27 May 2026 23:31 IST

santhosh sharma.v

Share News :

വൈക്കം: ത്യാഗസ്മരണകളുണര്‍ത്തി നാളെ ബലി പെരുന്നാള്‍. പെരുന്നാള്‍ നമസ്‌കാരത്തിനും ബലി കര്‍മങ്ങള്‍ക്കുമായി വൈക്കം താലൂക്കിലെ വിവിധ മുസ്ലിം ദേവാലയങ്ങളിൽ ഒരുക്കങ്ങൾ പൂര്‍ത്തിയായി. കുലശേഖരമംഗലം നുസ്‌റത്തുല്‍ ഇഖുവാന്‍ സലഫി മസ്ജിദില്‍ രാവിലെ 7.30ന് നടക്കുന്ന ഈദ് നമസ്‌കാരത്തിന് ഹാഫിള് അസ്ഹര്‍ സ്വലാഹിയും തലയോലപ്പറമ്പ് സലഫി മസ്ജിദിന്റെ നേതൃത്വത്തില്‍ പാലസ് ഓഡിറ്റോറിയം ഗ്രൗണ്ടില്‍ രാവിലെ 7.15ന് നടക്കുന്ന ഈദ് ഗാഹിന് മുഹമ്മദ് ബൈജു സലഫിയും നേതൃത്വം നല്‍കും. സ്ത്രീകള്‍ക്ക് പ്രത്യേകം നമസ്‌കാര സൗകര്യം ഒരുക്കിയിട്ടുണ്ട്.

വൈക്കം ടൗണ്‍ ജുമാ മസ്ജിദില്‍ ഹുസൈര്‍ ബാഖവി, തലയോലപ്പറമ്പ് മുഹിയുദ്ദീന്‍ പള്ളിയില്‍ ബുഖാരി ഫൈസി, കാട്ടിക്കുന്ന് ജുമാമസ്ജിദില്‍ വി.എ.എം ഫാറൂഖ് ഫൈസി, ചെമ്പ് ജുമാ മസ്ജിദില്‍ അല്‍ അമീന്‍ ബാഖവി, കുടവെച്ചൂര്‍ അന്‍സാറുല്‍ ഇസ്ലാം ജുമാ മസ്ജിദില്‍ ഷെമീര്‍ അല്‍ കാസിമി, നക്കംതുരുത്ത് ജുമാ മസ്ജിദില്‍ മുഹമ്മദ് ഷഫീഖ് മള്ഹരി, മറവന്‍തുരുത്ത് മുഹിയുദ്ദീന്‍ പള്ളിയില്‍ കമറുദ്ദീന്‍ മുസ്‌ലിയാര്‍, മണകുന്നം ജുമാ മസ്ജിദില്‍ ജലീല്‍ മന്നാനി, കരിപ്പാടം മുഹിയുദ്ദീന്‍ പള്ളിയില്‍ അല്‍ അമീന്‍ ജൗഹരി, വടകര മുഹിയുദ്ദീന്‍ ജുമാ മസ്ജിദില്‍ ബഷീര്‍ സഅദി, മിഠായികുന്നം ജുമാ മസ്ജിദില്‍ മുഹമ്മദ് ഷെഫീഖ് മന്നാനി, തലപ്പാറ ജുമാ മസ്ജിദില്‍ റഫീഖ് ബാഖവി, വെള്ളൂര്‍ നുസ്‌റത്തുല്‍ ഇഖുവാന്‍ ജുമാ മസ്ജിദില്‍ മുഹമ്മദ് സലിം മിസ്ബാഹി, എച്ച്എന്‍എല്‍ ജുമാ മസ്ജിദില്‍ ഉബൈദുള്ള സഖാഫി, ഇറുമ്പയം ജുമാ മസ്ജിദില്‍ അബ്ദുല്‍ ഹക്കീം അല്‍ഹാദി, ആപ്പാഞ്ചിറ മുഹിയുദ്ദീന്‍ പള്ളിയില്‍ അബ്ദുല്‍ സമദ് ബാഖവി എന്നിവര്‍ വലിയ പെരുന്നാള്‍ നമസ്‌കാരത്തിനും പ്രഭാഷണത്തിനും നേതൃത്വം നല്‍കും.

Follow us on :

More in Related News