Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തീക്കോയി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മാണോദ്ഘാടനം നാളെ

20 Feb 2026 19:15 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: തീക്കോയി വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നാളെ രാവിലെ 10.30-ന് റവന്യു മന്ത്രി കെ രാജന്‍ ഓണ്‍ലൈനില്‍ നിര്‍വഹിക്കും.

തീക്കോയി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ. അധ്യക്ഷത വഹിക്കും. എം.പി. മാരായ ആന്റോ ആന്റണി, ജോസ് കെ. മാണി എന്നിവര്‍ മുഖ്യാതിഥികളാകും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍, ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയിസ് സ്‌കറിയ, തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അംബിക, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം മോഹനന്‍ കുട്ടപ്പന്‍, ഗ്രാമപഞ്ചായത്ത് അംഗം കെ.സി. ജെയിംസ്, പാലാ ആര്‍.ഡി.ഒ ആര്‍. സുശീല, മീനച്ചില്‍ തഹസീല്‍ദാര്‍ ലിറ്റിമോള്‍ തോമസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.




Follow us on :

More in Related News