Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Nov 2025 21:39 IST
Share News :
വൈക്കം: വൈക്കത്ത് വിമതരായി മത്സരിക്കുന്നവര്‍ക്കെതിരെ നടപടിയുമായി ബി.ജെ.പി. രണ്ട് പേരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. കെ.ബി ഗിരിജാകുമാരി, പ്രിയ ഗിരീഷ് എന്നിവരെയാണ് സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനും പാര്‍ട്ടി തീരുമാനങ്ങള്‍ ലംഘിച്ചതിനും നടപടി സ്വീകരിച്ചത്. ഇവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പുറത്താക്കിയതായി കോട്ടയം വെസ്റ്റ് ജില്ലാ അധ്യക്ഷന്‍ ലിജിന്‍ ലാല്‍ അറിയിച്ചു. വിമതര്‍ ഉണ്ടായത് ബി.ജെ.പിക്ക് ക്ഷീണം ചെയ്തിരുന്നു. സ്ഥാനാർഥി നിർണ്ണയത്തിൽ പാര്‍ട്ടിയില്‍ നിന്നു പരിഗണിച്ചില്ലെന്ന് ആരോപിച്ചാണ് ഇവര്‍ വിമതരായി മത്സരിക്കാന്‍ രംഗത്തുവന്നത്.
Follow us on :
Tags:
More in Related News
Please select your location.