Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുഡിഎഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷിൻ്റെ വിജയാഘോഷത്തിനായി മാറ്റിവച്ച പണം കൊണ്ട് അങ്കണവാടിക്ക് ഫാൻ നൽകി യൂത്ത് കോൺഗ്രസ്.

06 May 2026 20:36 IST

SUNITHA MEGAS

Share News :

 കടുത്തുരുത്തി: യുഡിഎഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷിൻ്റെ ജയാഘോഷത്തിനായി മാറ്റിവച്ച പണം കൊണ്ട് യൂത്ത്കോൺഗ്രസ് നീണ്ടൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അങ്കണവാടിക്ക് ഫാൻ വാങ്ങി നൽകി.

 13-ാം വാർഡ് കൈപ്പുഴ 103-ാംനമ്പർ അങ്കണവാടിയിലേക്കാണ് ഫാൻ വാങ്ങിനൽകിയത്.പ്രവാസിയും മുൻ യൂത്ത്കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയുമായ സോജി തോട്ടുങ്കലാണ് സ്പോൺസർ .യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അരുൺ പി ജോൺ പഞ്ചായത്ത് അംഗം മനുമോൾ, ജ്യോതിസ് തോമസ് അങ്കണവാടി വർക്കർ, ഹെൽപ്പർ തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News