Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jan 2026 21:41 IST
Share News :
തലയോലപ്പറമ്പ്: വഴിതെറ്റി വന്ന വാനരക്കൂട്ടം നാട്ടുകാർക്ക് കൗതുകമായി. ശനിയാഴ്ച രാവിലെ മുതൽ തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്‌മാരക സ്‌കൂളിന് സമീപ പ്രദേശങ്ങളിലായി 3 വാനരൻമാരാണ് എത്തിയത്. ഇവർ സമീപത്തെ വീടിന് മുകളിലും മരച്ചില്ലകളിലും ചാടി നടക്കുന്നതു കാണാൻ പ്രദേശവാസികളും കൂടി. അതിഥിയായി എത്തിയ വാനരക്കൂട്ടത്തിന് പഴവർഗങ്ങൾ ഇട്ടു കൊടുത്തപ്പോൾ നിമിഷങ്ങൾക്കുള്ളിൽ അത് ഭക്ഷിച്ചത് കൗതുക കാഴ്ചയായി. ജനം കൂടിയതോടെ മരച്ചില്ലകളിലൂടെ ചാടി ഇവർ സമീപത്തെ കാട്ടിൽ ഒളിച്ചു. മുൻപ് പല തവണകളിലായി ഒന്നും രണ്ടും കുരങ്ങൻമാർ ഈ പ്രദേശത്ത് എത്തിയിട്ടുണ്ടെങ്കിലും 3എണ്ണം ഒരുമിച്ച് വരുന്നത് ഇതാദ്യമാണെന്ന് പ്രദേശവാസികൾ പറയുന്നു.
Follow us on :
Tags:
More in Related News
Please select your location.