Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Dec 2024 10:37 IST
Share News :
മുക്കം: രുചി വൈവിധ്യങ്ങളിൽ നിന്ന് വിത്യസ്ഥമായ ആമസോൺ പഴങ്ങളായ അബി പഴങ്ങൾ കേരള മണ്ണിൽ പാകമായി വിളവെടുപ്പ് തുടങ്ങി. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലാണ് കേരള മണ്ണിൽ കൃഷി ചെയ്ത് വരുന്ന അബിയു പഴങ്ങൾ വിളവെടുക്കുന്നത്. ജന്മനാടായി പറയപ്പെടുന്ന തൈക്കേ അമേരിക്കയിലെ ആമസോണിലും, ബ്രസിലുമൊക്കെ വ്യവസായിക കൃഷി ചെയ്യുന്ന രുചിയുള്ള പഴമാണ് അബിയു . എന്നാൽ വിപണിയിൽ വിവിധയിനങ്ങളിലുള്ള അബിയു പഴങ്ങളുണ്ട്. പക്ഷെ രുചിയിൽ വലിയ മാറ്റമൊന്നുമില്ലന്നാണ് പറയപ്പെടുന്നത്. കേരള മണ്ണിൽ വീട്ടുമുറ്റങ്ങളിലും വളപ്പുകളിലും നട്ട് പിടിപ്പിച്ച് വിളവെടുത്ത അബി പഴങ്ങൾക്ക് സപ്പോട്ട പഴങ്ങളുടെ രുചിയാണ്. ഇക്കാരണത്താൽ അബിയു പഴം സപ്പോട്ടേ സി കുടുംബത്തിലെ അംഗവും കൂടിയാണന്ന സവിശേഷതയുണ്ട്.പൗട്ടിരിയ കൈ മിറ്റേ എന്നതാണ്ശാസ്ത്രനാമമായിഅറിയപ്പെടുന്നത്. കേരളത്തിൽ ഏകദേശം അഞ്ച് വർഷകാലമായി അബിയു പഴയങ്ങളുടെ ചെടികൾ നട്ട് പിടിപ്പിക്കൽ ആരംഭിച്ചത്. പോഷക സമൃദ്ധമായി പഴങ്ങൾ മിക്ക വീടുകളിൽ ചേക്കേറി കഴിഞ്ഞു. കൃഷി ചെയ്ത് പൂവിടൽ നടപടി മുതൽ മൂന്ന് മാസക്കാലത്തിനിടയിൽ പഴങ്ങൾ വിളവെടുപ്പ് ആരംഭിക്കുന്നത്. പഴങ്ങളായി , ജൂസായി അബി യു പഴങ്ങൾ ഉപയോഗിക്കുന്നത്. കഫകെ
ട്ടിനും, കണ്ണിൻ്റെ കാഴ്ച്ച വർദ്ധനവിനും ഉപകാരപ്രദമാണന്ന് പറയപ്പെടുന്നു. എ, ബി.സി തുടങ്ങി ധാരാളം വിറ്റാമിനുകളും, കാത്സ്യം, ഫോസ്ഫറസ്,ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. നിത്യഹരിത സസ്യമായതിനാൽ വീട്ടകളിലെ മുറ്റങ്ങളിൽ പഴങ്ങളോടപ്പം തന്നെ തണൽ മരങ്ങളായി അബിയു ചെടികളെ ഉപയോഗപ്പെടുത്താനാകും. പഴങ്ങൾ തുടക്കത്തിൽ പച്ചനിറവും പാകമായാൽ നല്ല മഞ്ഞനിറവും പ്രകടമാവുന്നതോടെ കാഴ്ചക്ക് ഹൃദ്യമാണ്. കേരളത്തിലെ പഴവിപണിയിലും സമീപ ഭാവിയിൽ അബീ യു പഴങ്ങൾ താരമാകുകയായി.
ചിത്രം: അബിയു മരം
Follow us on :
Tags:
More in Related News
Please select your location.