Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Dec 2025 15:45 IST
Share News :
വൈക്കം: യു.പി.എ. സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും ഗാന്ധിജിയുടെ പേര് ഒഴിവാക്കുന്നതിനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ കെ.പി.സി.സി.ഗാന്ധി ദർശൻ സമിതി വൈക്കം നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. രാഷ്ട്രപിതാവിനെയും രാഷ്ട്ര ശിൽപ്പിയെയും അപമാനിക്കുന്ന തരത്തിലുള്ള നടപടികളിൽ നിന്നും രാജ്യതാൽപ്പര്യത്തെ കരുതി സംഘപരിവാർ ശക്തികൾ പിന്തിരിയണമെന്ന് സമിതി ആവശ്യപ്പെട്ടു. ഗാന്ധിദർശൻ സമിതി നിയോജക മണ്ഡലം പ്രസിഡൻ്റ് എസ്.ജയ പ്രകാശിൻ്റെ അധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഇ.എൻ. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം എം.കെ. ശ്രീരാമചന്ദ്രൻ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. നിയോജക മണ്ഡലം സെക്രട്ടറി എൻ.സി.തോമസ്, സി.സുരേഷ്കുമാർ, റോജൻ മാത്യു, പ്രേംരാജ്, കെ. പ്രകാശൻ, ടി. സി. മാത്തുക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.