Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Dec 2025 15:40 IST
Share News :
തലയോലപ്പറമ്പ്: എൽ ഡി എഫിനും യുഡിഎഫിനും സീറ്റുകൾ തുല്യമായ മറവൻതുരുത്ത് പഞ്ചായത്തിൽ ഞെറുക്കെടുപ്പിലൂടെ വൈസ് പ്രസിഡൻ്റ് സ്ഥാനം കോൺഗ്രസിന് ലഭിച്ചു.9-ാം വാർഡിൽ നിന്നും വിജയിച്ച കോൺഗ്രസിലെ പി.സി തങ്കരാജ് വൈസ് പ്രസിഡൻ്റായി സ്ഥാനമേറ്റു. മറവൻതുരുത്തിൽ സീറ്റ് നില തുല്യം വന്നെങ്കിലും പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം എസ് സി വനിതാ സംവരണമായതിനാൽ ഈ സീറ്റുകളിൽ വിജയിച്ച എൽഡിഎഫിനാണ് പ്രസിഡൻ്റ് സ്ഥാനം ലഭിച്ചത്. രാവിലെ നടന്ന തിരഞ്ഞെടുപ്പിൽ 3-ാം വാർഡിൽ നിന്നും വിജയിച്ച സി പി എമ്മിലെ ആരതി വിനയൻ വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തിരുന്നു. ഉച്ചകഴിഞ്ഞ് 2.30ന് നടന്ന ഞെറുക്കെടുപ്പിലാണ് 14-ാം വാർഡിൽ നിന്നുള്ള സി പി എം സ്ഥാനാർഥിയായി മത്സരിച്ച സീമാ ബിനുവിനെ പരാജയപ്പെടുത്തി തങ്കരാജ് വൈസ് പ്രസിഡൻ്റായി പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻ്റ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തത്.തുടർന്ന് ആദ്യ കമ്മറ്റിയും നടന്നു.
Follow us on :
Tags:
More in Related News
Please select your location.