Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 May 2026 19:13 IST
Share News :
വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ ചെമ്മനത്ത് - വട്ടവേലിൽ റോഡ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽപ്പെടുത്തി 25 ലക്ഷം രൂപ വിനിയോഗിച്ച് പൂർണ്ണമായും ആധുനിക നിലവാരത്തിലുള്ള കോൺക്രീറ്റ് ഉപയോഗിച്ചാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. സ്വതന്ത്രമായ നടവഴി പോലും ഇല്ലാതിരുന്ന ഈ പ്രദേശത്തേക്ക് പുതിയ റോഡ് നിർമ്മിച്ച് സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തിയതിനോടുള്ള നന്ദി പ്രകടനവും കൂടിയായിരുന്നു ഈ ഉദ്ഘാടനത്തിൽ പ്രദേശവാസികൾ പ്രകടിപ്പിച്ചത്. വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഈ റോഡിലേക്ക് ആവശ്യമായ സ്ട്രീറ്റ് ലൈനും ലൈറ്റും സ്ഥാപിച്ചു നൽകി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിയമ്മ അശോകൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ദീപാ ബിജു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി. കെ ശ്രീകുമാർ ഗീതാ പ്രകാശൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ജീനാ തോമസ് സിഡിഎസ് ചെയർപേഴ്സൺ ആശാ അഭിഷേക് തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.