Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചിപ്പിലത്തോട് അടിക്കാടുകൾ കത്തിനശിച്ചു.

16 Feb 2025 19:52 IST

UNNICHEKKU .M

Share News :



മുക്കം:ചിപ്പിലിത്തോട് അടിക്കാട് തീപ്പിടിച്ചു. വ്യാപകമായി നാശം സംഭവിച്ചു.  അടിവാരം കുന്തളൂർതേര് മുഹമ്മദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ പറമ്പിലെ അടി കാടുകൾക്ക് തീപിടിച്ചത്. ഞായറാഴ്ച്ച ഉച്ചയോടെയാണ് സംഭവം "നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മുക്കത്ത് നിന്ന് അഗ്നി രക്ഷാ സേനയെത്തി തീ അണച്ചു .സ്റ്റേഷൻ ഓഫീസർ എം. അബ്ദുൾ ഗഫൂർ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ജോയ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ സി. മനോജ് ഫയർ ഓഫീസർമാരായ ജി. ആർ. അജേഷ് പി. ജിതിൻ. കെ.എസ്.ശരത് എം. നിസാമുദ്ദീൻ ടി.പി. ശ്രിജിൻ എം.സി സജിത്ത് ലാൽ എം. സുജിത്ത് പി.കെ രാജൻ ശ്യാം കുര്യൻ, കെ.പി. അശ്വന്ത് ലാൽ എം.കെ. നിഖിൽ എന്നിവരും നാട്ടുകാരും ചേർന്ന് തീയണച്ചു. കഴിഞ്ഞ ആഴ്ച ഇതിന് സമീപത്തെ മലയിലുണ്ടായ തീപിടുത്തം കാരണം ഒട്ടേറെ അടിക്കാടുകൾ കത്തി നശിച്ചിരുന്നു. തുടർച്ചയായുണ്ടാകുന്ന തീ പിടുത്തം സ്ഥല ഉടമസ്ഥരിലും പരിസരവാസികളിലും ആശങ്ക ഉയർത്തിയിട്ടുണ്ട്. അതേ സമയം തിപ്പിടുത്ത സംഭവങ്ങൾ തുടർക്കഥയാവുന്നത് കാട്ടുമൃഗങ്ങളുടെയും, പക്ഷികളുടെയും പാമ്പുകളുടെയും ആവാസ വ്യവസ്ഥയയെ സാരമായി ബാധിക്കുന്നുണ്ട്.

Follow us on :

More in Related News