Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മറവൻതുരുത്ത് ഗവ.യു പി സ്കൂളിൽ കുട്ടികൾ നടത്തിയ കരനെൽ കൃഷിയിൽ ലഭിച്ചത് മികച്ച വിളവ്.

24 Dec 2025 19:34 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കുട്ടികളിൽ നെൽകൃഷിയെപ്പറ്റി അറിവ് പകരുക, കാർഷിക അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി മറവൻതുരുത്ത് ഗവ.യു പി സ്കൂളിൽ നടത്തിയ കരനെൽ കൃഷിയിൽ ലഭിച്ചത് മികച്ച വിളവ്. നിലം ഒരുക്കൽ മുതൽ വിത്ത് വിതക്കലും വളം ഇടലും നനക്കലും കൊയ്ത്തും ഒക്കെ കുട്ടികളുടെ സഹകരണത്തോടെയായിരുന്നു നടത്തിയത്. കർഷക സംഘം മറവൻതുരുത്ത് മേഖലാ കമ്മിറ്റിയായിരുന്നു കൃഷിക്ക് നേതൃത്വം നൽകിയത്. സ്കൂൾ വളപ്പിൽ നടന്ന കൊയ്ത്തുത്സവം ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം പി. വി ഹരിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ അഡ്വ. പി ആർ പ്രമോദ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സി. പി പ്രമോദ്, കൃഷിയുടെ ചുമതല വഹിച്ച അധ്യാപകൻ ബോബി ജോസ്, പി ടി എ വൈസ് പ്രസിഡന്റ്‌ വി. പി ജയകുമാർ, പി ടി എ ഭാരവാഹികളായ

ആർ. ഗിരിമോൻ, സൗദ നവാസ്, രത്നമ്മ, ഷെജീന, അധ്യാപകരായ അരുണിമ ബലരാമൻ, ഐശ്വര്യ അഭിലാഷ്, സൗമ്യ സദാനന്ദൻ, കർഷക സംഘം ഭാരവാഹികളായ സനീഷ് തോട്ടുവേലി, ബാബു വെളുത്തേടത്ത് തുടങ്ങിയവർ നേതൃത്വം നൽകി.


Follow us on :

More in Related News