Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് പള്ളിയിൽ നിത്യ സഹായ മാതാവിന്റെ നൊവേന തിരുന്നാളിന് കൊടിയേറി.

07 May 2026 19:26 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് : നിത്യ സഹായ മാതാവിന്റെ തീർത്ഥടനകേന്ദ്രമായ തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ പരിശുദ്ധ നിത്യസഹായമാതാവിന്റെ നൊവേന തിരുന്നാളിന് കൊടിയേറി. ഇടവക വികാരി റവ. ഫാ. സേവ്യർ ആവള്ളിൽ കൊടിയേറ്റ് കർമം നിർവഹിച്ചു. റവ. ഫാ. ഷിജോ കോനുപറമ്പൻ വിശുദ്ധ കുർബാനയ്ക്ക് കാർമ്മികത്വം വഹിച്ചു. അസിസ്റ്റന്റ് വികാരി റവ. ഫാ. ആൽജോ കളപ്പുരയ്ക്കൽ, ട്രസ്റ്റിമാരായ റിൻസൺ പന്നിക്കോടൻ, തങ്കച്ചൻ കളമ്പുകാട്ട് തുടങ്ങിയവർ നേതൃത്വം നൽകി. 7 മുതൽ

16വരെ തീയതികളിൽ വൈകിട്ട് 4.30 ന് ജപമാല.5 ന് വിശുദ്ധ കുർബാന, ലദീഞ്ഞു,നൊവേന എന്നിവ ഉണ്ടായിരിക്കും. നൊവേന ദിവസങ്ങളിലെ തിരുകർമങ്ങൾക്ക് റവ. ഫാ. വിനു മുളവരിയ്ക്കൽ, റവ. ഫാ. ഷിബു ചാത്തനാട്ട്, റവ. ഫാ. സോളമൻ കരേടൻ, റവ. ഫാ. അലക്സ് മേക്കാംതുരുത്തി, റവ. ഫാ. ഡിനോ മാണിക്യത്താൻ, റവ. ഫാ. സെബാസ്റ്റ്യൻ ചേ ന്നാപ്പള്ളി,റവ. ഫാ. ജോസഫ് മേച്ചേരി, റവ. ഫാ.ടോജോ വാഴയിൽ, റവ. ഫാ. ഫ്രെഡ്‌ഡി കോട്ടൂർ എന്നിവർ കാർമ്മികരായിരിക്കും. എല്ലാദിവസവും പ്രദക്ഷിണവും ഉണ്ടായിരിക്കും.

Follow us on :

More in Related News