Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jan 2026 13:00 IST
Share News :
കോട്ടയം: എൻ എസ് എസ് - എൻ എൻ ഡി പി ഐക്യം സംബന്ധിച്ച തൻ്റെ പ്രസ്താവന സതീശന് എതിരെ എന്ന വ്യാഖ്യാനം ശരിയല്ലെന്ന് ജി. സുകമാരൻ നായർ .
ഐക്യം യാഥാർത്ഥ്യമാകാൻ ഇരു സംഘടനകൾ മാത്രം വിചാരിച്ചാൽ മതി. അതിന് ആരുടെയും ഉപദേശമോ സഹായമോ ആവശ്യമില്ലാ എന്ന് അദ്ദേഹം പ്രസ്ഥാവനയിൽ പറഞ്ഞു.
പ്രസ്താവനയുടെ പൂർണ രൂപം:
എൻ.എസ്.എസ്സുമായി ഐക്യത്തോടെ പോകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നുള്ള എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായത്തെ ശരിവച്ചുകൊണ്ട്, എൻ.എസ്.എസ് നേതൃത്വവു മായി ആലോചിച്ച് സംഘടനയുടെ അടിസ്ഥാനമൂല്യങ്ങൾക്ക് കോട്ടം വരാത്തവിധം ഐക്യം ആകാമെന്നുള്ള അഭിപ്രായം ആണ് താൻ പ്രകടിപ്പിച്ചത്. ഇക്കാര്യത്തിൽ 21-ാം തീയതി എസ്.എൻ.ഡി.പി. നേത്യയോഗം ചേർന്ന് തീരുമാനം എടുക്കുമെന്ന് വെള്ളാപ്പള്ളി പറയുകയുമുണ്ടായി. ഇതിനോടനുബന്ധിച്ച് മാധ്യമങ്ങൾ ആദ്യം ബന്ധപ്പെട്ടപ്പോൾ 89 വയസ് പ്രായമുള്ള, ദീർഘകാലമായി പ്രബല ഹൈന്ദവസംഘടനയുടെ ജനറൽ സെക്രട്ട റിയായിരിക്കുന്ന വെള്ളാപ്പള്ളി നടേശനെ വളരെ മോശമായ രീതിയിൽ ചിത്രീകരി ക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് ഏത് രാഷ്ട്രീയനേതാവാണെങ്കിലും അവർക്കത് ഭൂഷണമല്ലെന്ന് ഞാൻ പറയുകയുണ്ടായി.
എന്റെ പ്രസ്‌താവനയെ 'എൻ.എസ്.എസ്.-എസ്.എൻ.ഡി.പി. vs വി.ഡി. സതീശൻ' എന്ന രീതിയിലേക്ക് മാറ്റിയതായി ഇന്ന് മാധ്യമങ്ങളിലൂടെ മനസിലാക്കുന്നു. വിഷയം എൻ.എസ്.എസ്.-എസ്.എൻ.ഡി.പി. ഐക്യം എന്നുള്ളതാണ്. ഇതിന്റെ പേരിൽ അനാവശ്യമായ രാഷ്ട്രീയപരിഗണന ആർക്കെങ്കിലും നല്‌കിയത് ശരിയാ യില്ല; പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ അവസരത്തിൽ എൻ.എസ്.എസ്.- എസ്.എൻ.ഡി.പി. ഐക്യം യാഥാർത്ഥ്യമാകാൻ ഇരു സംഘടനകൾ മാത്രം വിചാരിച്ചാൽ മതി. അതിന് ആരുടെയും ഉപദേശമോ സഹായമോ ആവശ്യമില്ല.
Follow us on :
Tags:
More in Related News
Please select your location.