Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കള്ളുചെത്താൻ നൽകുന്ന കർഷകർക്ക് പാട്ട തുക വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കണം; കർഷക കോൺഗ്രസ്.

08 Jan 2026 16:53 IST

santhosh sharma.v

Share News :

വൈക്കം: കള്ളിന് വില വർദ്ധിച്ച സാഹചര്യത്തിൽ തെങ്ങും പനയും കള്ളുചെത്താൻ നൽകുന്ന കർഷകർക്ക് ഇപ്പോൾ നൽകിക്കോണ്ടിരിക്കുന്ന പാട്ട തുക വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ബിനിമോൻ ആവശ്യപ്പെട്ടു.

നിലവിലത്തെ സാഹചര്യത്തിൽ ഒരു ലിറ്റർ തെങ്ങിൻ കള്ളിന് 50 രൂപയും പനങ്കള്ളിന് 30 രൂപയും കർഷകർക്ക് ലഭ്യമാക്കണമെന്ന് ആവശ്യം ഉന്നയിച്ച് എക്സൈസ് വകുപ്പ് മന്ത്രിക്കും ബന്ധപ്പെട്ട അധികൃതർക്കും നിവേദനം നൽകുമെന്ന് ബിനിമോൻ പറഞ്ഞു. 

കർഷകർക്ക് നിലവിൽ നൽകുന്ന തുകയിൽ നിയമം മൂലം വ്യക്ത ഇല്ലാത്തത് ചൂഷണത്തിന് ഇടയാക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ നിയമ വിധേയമായി കർഷകരുടെ ആനുകൂല്യം ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

Follow us on :

More in Related News