Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 May 2026 11:14 IST
Share News :
പരപ്പനങ്ങാടി : എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ സഹോദരിമാരെ പരപ്പനാട് ഡവലപ്മെൻ്റ് ഫോറം (പി.ഡി.എഫ്.) ആദരിച്ചു. പരപ്പനങ്ങാടി എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിനും ഉള്ളണം ഗ്രാമത്തിനും അഭിമാനമായി മാറിയ മാളിയേക്കൽ മാരാത്തൊടി വീട്ടിലെ മൂന്ന് സഹോദരിമാരായ ഒരേ പ്രസവത്തിൽ ജനിച്ച മിൻഹ, മിസ്ബ, മിസ്ന എന്നിവരാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി വിജയത്തിളക്കത്തിൽ നിൽക്കുന്നത്. ഉള്ളണം തയ്യിലപ്പടി സ്വദേശികളായ മാളിയേക്കൽ മാരാത്തൊടി നൗഷാദിന്റെയും സജീനയുടെയും മക്കളാണിവർ. പി.ഡി.എഫ് ഭാരവാഹികളായ മനാഫ് താനൂർ, റഫീഖ് ബോംബെ, പി.പി.അബൂബക്കർ, സി.സി.എ.ഹഖീം, ഏനു കായൽമഠത്തിൽ, അബു മാളിയേക്കൽ, ഇ.കെ.ഷബീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.