Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Feb 2026 20:31 IST
Share News :
മറവൻതുരുത്ത്: എസ് എൻ ഡി.പി യോഗം 5945-ാം നമ്പർ ഇടവട്ടം വെസ്റ്റ് ശാഖയിലെ ശ്രീനാരായണഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയുടെ നാലാമത് വാർഷികാഘോഷം നടത്തി. ക്ഷേത്രം തന്ത്രി സിബിൻ , ക്ഷേത്രം മേൽശാന്തി രഞ്ജിത്ത് എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. വാർഷികാഘോഷത്തിൻ്റെയും സമൂഹശാന്തി ഹോമത്തിൻ്റെയും ഭദ്രദീപ പ്രകാശനം വൈക്കം യൂണിയൻ സെക്രട്ടറി എം.പി സെൻ നിർവ്വഹിച്ചു. സമൂഹശാന്തി ഹവനം, കലശപൂജ, കലശാഭിഷേകം, പ്രഭാഷണം , പ്രസാദമൂട്ട്, ദീപാരാധന, അത്താഴക്കഞ്ഞി, ഫ്യൂഷൻ തിരുവാതിരകളി എന്നിവയും നടന്നു.
ശാഖ പ്രസിഡൻ്റ് ഭദ്രൻ ഭാഗ്യാലയം, സെക്രട്ടറി ജിഷ ബിനു , വൈസ് പ്രസിഡൻ്റ് സാബു ,വിജയൻ രാജേഷ്, രാമചന്ദ്രൻ ,പ്രേംകുമാർ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.