Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Feb 2026 19:41 IST
Share News :
കടുത്തുരുത്തി: സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും സാമൂഹ്യ-നിയമ അവബോധം വർധിപ്പിക്കുന്നതിനായി നിയമ വകുപ്പിന്റെ നേതൃത്വത്തിൽ 'മാറ്റൊലി 2026' ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ പ്ലാനിങ് കമ്മിറ്റി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ. എം. ദിലീപ് ഉദ്ഘാടനം ചെയ്തു.
സ്ത്രീസുരക്ഷ, അവകാശബോധം, സാമൂഹ്യനീതി തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ അറിവ് കൈവരിക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.രണ്ട് സെക്ഷനുകളിലായി ബോധവൽക്കരണ ക്ലാസുകൾ നടന്നു. ആദ്യ സെക്ഷനിൽ ''ഇന്ത്യൻ ഭരണഘടനയും പുതിയ ക്രിമിനൽ നിയമങ്ങളും ഉറപ്പാക്കുന്ന സ്ത്രീ സുരക്ഷിതത്വം'' എന്ന വിഷയത്തിൽ അഡ്വ. വി. ഭുവനേന്ദ്രൻ നായരും രണ്ടാം സെഷനിൽ ''സ്ത്രീ ശാക്തീകരണത്തിൽ പ്രത്യേക നിയമങ്ങൾ വഹിക്കുന്ന പങ്ക്'' എന്ന വിഷയത്തിൽ റിട്ട. അഡീഷണൽ നിയമ സെക്രട്ടറി കെ. പ്രസാദും ക്ലാസ് അവതരിപ്പിച്ചു.
അഡീഷണൽ നിയമ സെക്രട്ടറി ഷിബു തോമസ്, നിയമ സെക്രട്ടറി കെ. ജി. സനൽകുമാർ, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പ്രകാശ് ബി. നായർ, അസിസ്റ്റന്റ് ലീഗൽ ഓഫീസർ കെ. പി. ആലീസ് തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.