Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മന്ത്രിയായതിൻ്റെ സന്തോഷം മോൻസ് ജോസഫിൻ്റെ ജന്മനാട്ടിലും ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു

18 May 2026 11:17 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി:സത്യ പ്രതിജ്ഞാ ചടങ്ങുകൾ മോൻസ് ജോസഫിൻ്റെ ജന്മനാടായ ആപ്പാഞ്ചിറയിൽ നാട്ടുകാരുടെ നേതൃത്വത്തിൽ

വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ചു. ചെണ്ടമേളം,

പായസ വിതരണവും ലഡു വിതരണവും , പടക്കം പെട്ടിച്ചും അടക്കമുള്ള ആഘോഷ പരിപാടികളും സംഘടിപ്പിച്ചു.കടുത്തുരുത്തി ടൗണിലും ആഹ്ലാദ പരിപാടികൾ നടന്നു. മോൻസ് ജോസഫിൻ്റെ മാതാവ് മറിയാമ്മ ജോസഫ് തറവാട് വീട്ടിൽ അനിയൻ റെജി ജോസഫിൻ്റെ കൂടെയിരുന്ന് വീട്ടിൽ

സത്യപ്രതിജ്ഞാ ചടങ്ങുകൾ ടിവി യിൽ കാണുകയും ചെയ്തു.

മകൻ മന്ത്രിയാകുന്നതിൽ സന്തോഷമുണ്ടെന്നും അമ്മ പറഞ്ഞു

Follow us on :

More in Related News