Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശബരിമല സ്വർണക്കൊള്ള കേസ്: സമുദായത്തെ കരുവാക്കേണ്ടന്ന് എൻഎസ്എസ്

01 Jan 2026 12:26 IST

CN Remya

Share News :

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാർ സംവിധാനങ്ങളും കോടതിയുമുണ്ടെന്നും അവർ കൃത്യമായി തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുന്നുണ്ടെന്നും എൻഎസ്എസ്. സമുദായാചാര്യൻ മന്നത്ത് പത്മനാഭൻ്റെ 149-ാം ജയന്തി ആഘോഷത്തിൻ്റെ ഭാഗമായുള്ള അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ സംഘടനാ പ്രവർത്തനങ്ങൾ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തിയുള്ള ദുഷ്പ്രചരണങ്ങൾ തെറ്റാണെന്നും എൻഎസ്എസ്. ശബരിമല വിഷയം രാഷ്ട്രീയമായി കൂട്ടിച്ചേർക്കേണ്ട കാര്യമല്ലെന്നും ഇക്കാര്യത്തിൽ എൻഎസ്എസിനെ കരുവാക്കാമെന്ന് ആരും കരുതണ്ടെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു.

മന്നം ജയന്തി ആഘോഷങ്ങൾക്ക് പെരുന്നയിൽ തുടക്കമായി. രാവിലെ 7ന് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി. വിദ്യാഭ്യാസ സമുച്ചയ മൈതാനിയിൽ ഒരുക്കിയ മന്നം നഗറിലാണു ജനുവരി ഒന്നിനും രണ്ടിനുമാണ് ജയന്തി ആഘോഷ ചടങ്ങുകൾ. വ്യാഴാഴ്ച രാവിലെ അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സംഘടനാ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പ്രസിഡന്റ് ഡോ. എം. ശശികുമാർ അധ്യക്ഷത വഹിച്ചു.

ജനുവരി രണ്ടിന് രാവിലെ ഏഴ് മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന. 11നു മന്നം ജയന്തി സമ്മേളനം ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷൻ മുൻ അംഗവും എംജി സർവകലാശാലാ മുൻ വൈസ് ചാൻസലറുമായ ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും.

Follow us on :

More in Related News