Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊതി തൃക്കരായിക്കുളം മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് എതിരേൽപ്പ് ഭക്തിസാന്ദ്രമായി.

30 Jan 2026 22:45 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: പൊതി തൃക്കരായിക്കുളം മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് സമാപനം കുറിച്ച് വെള്ളിയാഴ്ച വൈകിട്ട് നടന്ന ആറാട്ടും ആറാട്ട് എതിരേൽപ്പും ഭക്തി സാന്ദ്രമായി. വൈകിട്ട് ക്ഷേത്രക്കുളത്തിലെ ആറാട്ടിന് ശേഷം രാത്രി 8 ന് തലപ്പാറ ആലിൻ ചുവട് ജംഗ്ഷനിൽ ആറാട്ട് എതിരേൽപ്പ് നൽകി. തൃക്കരായിക്കുളം ശ്രീ കൈലാസം സേവാ സമിതി, തൃക്കരായിക്കുളത്തപ്പൻ സേവാ സമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ നൽകിയ എതിരേൽപ്പിന് പൂത്താലവും വാദ്യമേളങ്ങളും അകമ്പടിയായി. ഗജവീരൻ മച്ചാട് ധർമ്മൻ തൃക്കരായിക്കുളത്തപ്പൻ്റെ തിടമ്പേറ്റി. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പി.വി.സുരേന്ദ്രൻ, സെക്രട്ടറി പി.എസ്. സോമരാജൻ, ജി.എസ് വേണുഗോപാൽ, എസ്.എൻ സുരേഷ്, രമേശൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. തുടർന്ന് കീഴൂർ അനിൽ കുറുപ്പിൻ്റെ പ്രാമാണിത്വത്തിൽ ക്ഷേത്രത്തിൽ മേജർ സെറ്റ് പഞ്ചവാദ്യം, ഇറക്കി എഴുന്നള്ളിപ്പ് എന്നിവ നടന്നു.

Follow us on :

More in Related News