Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കളിയും ചിരിയും ആവേശമാക്കിയും, സൊറ പറഞ്ഞും വയോജനങ്ങളുടെ സംഗമം .

29 Dec 2024 15:25 IST

UNNICHEKKU .M

Share News :



മുക്കം: കളിയും ചിരിയും സൊറ പറയലും ആവേശമാക്കി വയോജന സംഗമം . കൂടും കുടുംബമുണ്ടെങ്കിലും തുറന്നു കുശലം പറയാനും, ആഹ്ലാദിക്കാനും സാഹചര്യമില്ലാത്തവർ, പലരും പുറം ലോകം തന്നെ അന്യമായവർ. അവർക്കൊക്കെ ജീവിതത്തിന്റെ ഈ സായാഹ്ന കാലത്ത് വീണു കിട്ടിയ അവസരമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സൊറക്കൂട്ടം. ഒരു പകൽ നീണ്ടു നിന്ന സംഗമം കളിച്ചും ചിരിച്ചും പാട്ടു പാടിയും അവർ ആഘോഷമാക്കുകയായിരുന്നു. സൊറക്കൂട്ടം എന്ന പേരിൽ പന്നിക്കാേട് എ.യു.പി സ്കൂളിൽ

നടന്ന സംഗമം അക്ഷരാർത്ഥത്തിൽ പുതിയ അനുഭവമായി മാറുകയായിരുന്നു.മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെ നിര്യാണത്തെ തുടർന്ന് ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കി നടന്ന സംഗമത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു,വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ,

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാബു പൊലുകുന്നത്ത്,

, ചെയർപേഴ്സൺ മാരായ മറിയം കുട്ടിഹാസൻ,ആയിഷ ചേലപ്പുറത്ത് വാർഡ് മെമ്പർ മജീദ് റിഹ്‌ല, വി. ഷംലുലത്ത്, ഫാത്തിമ നാസർ,ടി കെ അബൂബക്കർ , യു.പി മമ്മദ്, കരീം പഴങ്കൽ, എം.ടി റിയാസ്,

 ഐ സി ഡി എസ് സൂപ്പർവൈസർ ലിസ, കമ്യൂണിറ്റി വിമൺഫെസിലിറ്റേറ്റർ റസീന തുടങ്ങിയവർ സംബന്ധിച്ചു. മോട്ടിവേഷൻ ക്ലാസിന് ഷഫീഖ് ചേന്ദമംഗല്ലൂർ നേതൃത്വം നൽകി. അംഗൻവാടി ടീച്ചർമാരും സംഗമത്തിൻ്റെ ഭാഗമായി. വയോജനങ്ങളുടെ കലാപരിപാടികളും നടന്നു.വയോജന സംഗമത്തിൽ വന്ന എല്ലാവർക്കും സമ്മാനങ്ങളും നൽകി.


ചിത്രം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന വയോജന സംഗമത്തിൽ നിന്ന്

Follow us on :

More in Related News