Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംരക വർഷം 3.0 സംരകത്വ ശിൽപ്പശാല സംഘടിപ്പിച്ചു.

12 Oct 2024 11:21 IST

UNNICHEKKU .M

Share News :

മുക്കം : സംരഭക വർഷം 3.0

എന്ന സംസ്ഥാന സർക്കാർ പദ്ധതിയുടെ മുന്നാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി, സംരംഭങ്ങളെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ

 സംരഭകത്വ ശിൽപശാല സംഘടിപ്പിച്ചു. 

സംസ്ഥാന വാണിജ്യ - വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 

പുതു സംരംഭങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, സംരംഭകത്വ സാധ്യത മേഖലകൾ, സംരംഭകരാകാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സംരംഭങ്ങൾക്കാവശ്യമായ വിവിധ തരം ലൈസൻസുകൾ, കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ വിവിധ പദ്ധതികൾ,സാമ്പത്തിക സഹായങ്ങൾ, സബ്‌സിഡികൾ, സ്കീമുകൾ എന്നിവയെക്കുറിച്ച്പ്രമുഖർ ക്ലാസെടുത്തു. 

 കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ശിൽപശാല ജില്ല പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു അധ്യക്ഷയായി. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബാബു പൊലുകുന്ന്, പഞ്ചായത്തംഗം എം.ടി റിയാസ്,എൻ്റർപ്രൈസ്ഡെവലപ്പ്മെൻ്റ് എക്സിക്യൂട്സ് വിഷ്ണു തുടങ്ങിയവർ സംസാരിച്ചു. 

കുന്ദമംഗലം ബ്ലോക്ക് വ്യവസായ വികസന ഓഫീസർഅർജുൻ, കൊടിയത്തൂർ ഗ്രാമീൺ ബാങ്ക് മാനേജർ രശ്മി, കുന്ദമംഗലം 

എൻ്റർപ്രൈസ് ഡെവലപ്പ്മെൻ്റ് എക്സിക്യൂട്സ്

വിഘ്നേഷ്, ശിൽപ തുടങ്ങിയവർ ക്ലാസെടുത്തു



ചിത്രം: സംരഭകത്വ ശിൽപശാല നാസർ എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനം ചെയ്യുന്നു

Follow us on :

More in Related News