Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൻ എസ് എസ് സംസ്ഥാന അവാർഡ്; ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്ക്കൂളിന് ഗ്രാമം പ്രൗഢമായ വരവേൽപ്പ് നൽകി.

19 Oct 2024 10:33 IST

UNNICHEKKU .M

Share News :



മുക്കം: സംസ്ഥാനത്തെ ഏറ്റവും മികച്ച എൻ എസ് എസ് യൂനിറ്റ് , മികച്ച പ്രോഗ്രാം ഓഫീസർ , ജില്ലയിലെ മികച്ച വളണ്ടിയർ  എന്നീ അംഗീകാരങ്ങൾ നേടിയ ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിന് നാട്ടുകാരുടെ പ്രൗഢമായ ആദരവ് സമ്മാനിച്ചു.ഗ്രാമാദരം എന്ന തലക്കെട്ടിലൂടെ ചേന്ദമംഗലൂർ ഇസ്ലാഹിയ ഹെഡ് ക്വർട്ടേഴ്സ് ഹാളിൽ നടന്ന ചടങ്ങിൽ ലിൻ്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.  കേരളത്തിലെ ആയിരത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽന്നിന്ന് ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ മികച്ച എൻ.എസ് യൂനിറ്റായി തെരഞ്ഞടുത്ത് സംസ്ഥാന പുരസ്കാരം നേടിയതിലൂടെ അഭിമാനകരമായ നേട്ടമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മഹനിയ നേ ട്ടം കൊച്ചു ഗ്രാമത്തിലെ ത്തിച്ചതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കുകയാണ്. സാമൂഹ്യ പ്രതിബന്ധതയേടെ ഉണർത്തുന്ന പ്രവർത്തനങ്ങളുടെ പേ രിലാണ് സംസ്ഥാന പുരസ്കാരം ലഭിച്ചത്. സെൽഫിയിലൂടെ സ്വന്തം മുഖം എത്ര മാത്രം ഭംഗിയായി ചിത്രിക രിക്കാൻ ശ്രമിക്കുന്ന ആളുടെ എണ്ണം വദ്ധിച്ച് വരുന്ന നാടുകളിലൂടെ നാം സഞ്ചരിക്കുന്നത് അദ്ദേഹം പറഞ്ഞു.    ള പി.വി അബ്ദുൽ വഹാബ് എം പി മുഖ്യപ്രഭാഷണം നടത്തി. വിദ്യാർത്ഥികളിൽ സാമൂഹികമായ പ്രതിബന്ധത വളർന്ന് വരേണ്ട അനിവാര്യമായ കാലഘട്ടമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തൊട്ട ടുത്തിരിക്കുന്ന വിദ്യാർത്ഥിയെ പരസ്പരം അറിയാതെയും, ചുറ്റ് പാട് മനസ്സിലാകാതെയുള്ള സാഹചര്യമാണുള്ളത്. എൻ. എസ് പുരസ്കാരം ലഭിച്ചതിൽ വളരെ സന്തോഷമുണ്ട്. സമൂഹത്തിൽ ലഭിക്കുന്ന വലിയ ആദരവാണിതെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.  മാധ്യമം - മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.

 ഹർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇ അബ്ദുൽ റഷീദ്,  പ്രോഗ്രാം ഓഫീസർ എൻ കെ സലിം, എൻ എസ് എസ് വളണ്ടിയർ കെ ജിൻഷി എന്നിവർക്ക് എം.പി പി വി അബ്ദുൽ വഹാബ് ഉപഹാരങ്ങൾ കൈമാറി.

നഗരസഭ കൗൺസിലർമാരായ സാറ കൂടാരം, റംല ഗഫൂർ, ഫാത്തിമ കൊടപ്പന, എ അബ്ദുൽ ഗഫൂർ  മാസ്റ്റർ,ഹൈസ്കൂൾ പ്രധാനധ്യാപകൻ യു പി മുഹമ്മദ് അലി, മുൻ പ്രിൻസിപ്പൽമാരായ ഒ ശരീഫുദ്ദീൻ, ടി അബ്ദുല്ല,സ്കൂൾ മാനേജർ സുബൈർ കൊടപ്പന, എം.കെ മുസ്തഫ, പി കെ അബ്ദുറസാഖ് , ബന്ന ചേന്ദമംഗല്ലൂർ, മജീദ് ചാലക്കൽ , കെ അബ്ദുസലാം എന്നിവർ സംസാരിച്ചു ജനറൽ കൺവീനർ ഹമീദ് കറുത്തേടത്ത് സ്വാഗതവും കൺവീനർ സാലി കൊടപ്പന നന്ദിയും പറഞ്ഞു. സബ്നാസിൻ്റെ കവാലിയും, അധ്യാപകരുടെയും വിദ്യാർത്ഥികളുടെ സംഗീത വിരുന്നു o അരണ്ടേറി.




 

Follow us on :

More in Related News