Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 May 2026 16:23 IST
Share News :
വൈക്കം: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ നിഥിൻ രാജിൻ്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കൊലകുറ്റത്തിന് കേസ് എടുക്കണമെന്നും, ഉന്നതതല വിദ്യാഭ്യാസ മേഖലകളിൽ രോഹിത് വെന്മൂല ആക്ട് നടപ്പിലാക്കണമെന്നും നിഥിൻ രാജ് ആക്ഷൻകൗൺസിൽ സംസ്ഥാന ജനറൽ കൺവീനർ സണ്ണി എം കപിക്കാട് ആവശ്യപെട്ടു. ഈ മരണം ജാതികൊലയാണെന്നും,ആ നിലയിലുള്ള അന്വേഷണങ്ങളും നിയമ നടപടികളും സ്വീകരിക്കുവാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ പി എം എസ് യൂണിയൻ ഓഫീസിൽ നടന്ന
നിഥിൻരാജ് ആക്ഷൻ കൗൺസിൽ വൈക്കം താലൂക്ക് കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്ഷൻ കൗൺസിൽ താലൂക്ക് ചെയർമാൻ പി. കെ കുമാരൻ അദ്ധ്യക്ഷത വഹിച്ചു.
പി.ഷൺമുഖൻ(ഐഡി എഫ് ), അഡ്വ: പി.ഒ.ജോൺ (എൻ. ഡി. എൽ. എഫ്), വി. കെ രാജപ്പൻ (കെ.പി.എം.എസ്), ബൈജു . റ്റി. ജോൺ (സി എസ് ഡി എസ്സ്), എം. കെ രാജു,(കെ പി എം എസ് ), ബൈജു . ടി. ജോൺ ( സി എസ്സ് ഡി എസ്സ്), ഷാജി(കേരള ഉള്ളാട മഹാസഭ) തിലകമ്മ പ്രേംകുമാർ (എസ്സ് സി - എസ്സ് റ്റി ഓർ ഗനൈസേഷൻ ), കണ്ണൻ (പട്ടികവർഗ്ഗ ഐക്യ വേദി ), സി ജെ തങ്കച്ചൻ ( ആദി ജനസഭ),എം ഡി തോമസ്സ് (ഡി എസ്സ് എം), ശ്രീജിത് ശശി (ഏ ഡി എഫ് ), എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.