Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 May 2026 18:24 IST
Share News :
പരപ്പനങ്ങാടി : നവജീവൻ വായനശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ വായനക്കളരി സംഘടിപ്പിച്ചു. പരിപാടിയുടെ ഔദ്യോഗികമായ ഉദ്ഘാടനം ബാലതാരം ആത്രേയ് നിർവഹിച്ചു. ആദ്യ ദിനം വിജ്ഞാനപ്രദവും കൗതുകകരവുമായ നിരവധി സെഷനുകൾ നടന്നു. എം കെ എസ് വള്ളിക്കുന്നിന്റെ നേതൃത്വത്തിൽ നാടൻ പാട്ടുകളിലൂടെ എന്ന സെഷനും, എഴുത്തുകാരിയായ ഇ എൻ ശ്രീജയുടെ നേതൃത്വത്തിൽ മലയാള ഭാഷാ കളരി എന്ന സെഷനും, മനു വിശ്വനാഥ് നയിച്ച ക്രിയേറ്റീവ് ഡ്രാമ എന്ന സെഷനും സംഘടിപ്പിച്ചു.
രണ്ടാമത്തെ ദിവസം വിത്തും കൈക്കോട്ടും എന്ന സെഷന്റെ ഭാഗമായി കൃഷിഭവൻ സന്ദർശനം നടത്തി. പരപ്പനങ്ങാടി ചിറമംഗലം കൃഷിവകുപ്പ് അസി ഡയറക്ടർ ഗിരിജ കൃഷിവകുപ്പിൻ്റെ തെങ്ങിൽ തൈ ഉൽപ്പാദനത്തെ കുറിച്ച് കുട്ടികൾക്ക് വിശദീകരിച്ച് കൊടുത്തു. കൃഷി അസിസ്റ്റൻ്റ് ലസി തോട്ടത്തിലെ കൃഷി രീതികളെ കുറിച്ച് വിശദീകരിക്കുകയും അവ കുട്ടികൾക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു.
അവധിക്കാലത്തെ വായനയുടെ അടിസ്ഥാനത്തിൽ നടത്തിയ വായനക്കുറിപ്പ് രചന മത്സരത്തിൽ അസ്റിൻ, മിൻഹ റോഷ്‌നി , മിസ്‌രിയ ബാനു എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി.വിജയികൾക്കുള്ള സമ്മാനദാനവും തദവസരത്തിൽ നടത്തി.
ബാലവേദി കൺവീനർ ഷിഫ്സില അധ്യക്ഷത വഹിച്ച ചടങ്ങിൽ അനാമിക സ്വാഗതം പറയുകയും വായനശാല സെക്രട്ടറി മനീഷ് കെ , പ്രസിഡണ്ട് വിനോദ് തള്ളശ്ശേരി, കൗൺസിലർ ഉണ്ണികൃഷ്ണൻ കേലച്ചംകണ്ടി , ലൈബ്രറി കൗൺസിൽ മേഖല സമിതി കൺവീനർ അശോകൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ആയിഷ നന്ദി അറിയിക്കുകയും ചെയ്തു
Follow us on :
Tags:
More in Related News
Please select your location.