Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jan 2026 20:06 IST
Share News :
വൈക്കം: ദിവസങ്ങളായി വീട്ടുകാരെ ഭീതിയിലാഴ്ത്തിയ മൂർഖൻ പാമ്പിനെ ഒടുവിൽ സർപ്പ അംഗം എത്തി പിടികൂടി ചാക്കിലാക്കി. ഉദയനാപുരം ഗ്രാമ പഞ്ചായത്ത് 14-ാം വാർഡിൽ പിതൃകുന്നത്ത് ശനിയാഴ്ച വൈകിട്ട് 3 മണിയോടെയാണ് സംഭവം. പുറത്തെയ്യിൽ പി.എസ് വിജയകുമാറിൻ്റെ പുരയിടത്തിൽ നിന്നാണ് 5 അടിയോളം നീളമുള്ള ഉഗ്രവിഷമുള്ള മൂർഖനെ പിടികൂടിയത്.
പുരയിടത്തിലുള്ള ഉപയോഗിക്കാതെ കിടന്ന കുളത്തിന് സമീപം മീൻ വലയിൽ കുടുങ്ങിയ മൂർഖനെ സ്നേക്ക് റെസ്ക്യൂവർ അരയൻകാവ് സ്വദേശി പി.എസ് സുജയ് എത്തി ഏറെ പരിശ്രമത്തിനൊടുവിലാണ് പിടികൂടിയത്.
ആഴ്ചകളായി ഈ ഭാഗത്ത് പാമ്പിൻ്റെ അനക്കം ഉണ്ടായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് വീട്ടുകാർ നോക്കിയപ്പോഴാണ് കുളത്തിന് സമീപത്തേക്ക് മൂർഖൻ ഇഴഞ്ഞ് പോകുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഭയന്ന വീട്ടുകാർ ഉടൻ സർപ്പ അംഗത്തെ വിവരം അറിയിക്കുകയായിരുന്നു. പിടികൂടിയെ മൂർഖനെ വനം വകുപ്പിന് കൈമാറുമെന്ന് സുജയ് പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.