Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 May 2026 14:16 IST
Share News :
വൈക്കം: ചെമ്പ് ഗ്രാമഞ്ചായത്ത് 12-ാം വാർഡ് മെമ്പർ ദീപുവിന്റെ നേതൃത്വത്തിൽ വാർഡിന്റെ പരിധിയിൽ വരുന്ന 1 മുതൽ 10-ാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പനങ്കാവ് ക്ലാസ്സിക്ക് ആട്സ്&സ്പോട്സ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന
പഠനോപകരണ വിതരണത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈക്കം ഡിവിഷൻ അംഗം എം.കെ രാജേഷ് നിർവ്വഹിച്ചു. സംഘാടക സമിതി കൺവീനർ സി.എസ് അഭിജിത്ത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ബി വിഷ്ണു പ്രിയ, വാർഡ് മെമ്പർ ദീപു, ലേഖാ സുരേഷ്, സി ഡി എസ് അംഗം ഗീതു സബിൻ തുടങ്ങിയവർ പ്രസംഗിച്ചു. വാർഡിന്റെ പരിധിയിൽ വരുന്ന 50 ഓളം കുട്ടികൾക്ക് ചടങ്ങിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.