Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Feb 2026 21:23 IST
Share News :
കടുത്തുരുത്തി: ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയുടെയും ചൈതന്യ കണ്ണാശുപത്രിയുടെയും സഹകരണത്തോടെ ഞായറാഴ്ച മെഗാ മെഡിക്കല്‍ ക്യാമ്പും സൗജന്യ ഡയാലിസിസ് കിറ്റ് വിതരണവും നടത്തും. പാലകര ലയണ്‍സ് ക്ലബ്ബ് ഹാളില്‍ രാവിലെ ഒമ്പത് മുതല്‍ 12.30 വരെയാണ് സമയം. മോന്‍സ് ജോസഫ് എംഎല്‍എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഡയാലിസിസി കിറ്റ് വിതരണം എച്ച്ജിഎം ഡയറക്ടര്‍ ഫാ.ഷീന്‍ പാലയ്ക്കതടത്തില്‍ നിര്‍വഹിക്കും. മെഡിസിന്‍, സര്‍ജറി, ഓര്‍ത്തോ, ത്വക്ക്, ഇഎന്‍ടി, പീഡിയാട്രിക്, നേത്രരോഗം എന്നീ വിഭാഗങ്ങളുടെ സേവനം ക്യാമ്പില്‍ ലഭ്യമാണ്. കൂടാതെ സൗജന്യ രക്ത പരിശോധനയും മരുന്ന് വിതരണവും ഉണ്ടായിരിക്കും. ബുക്കിംഗിന് ഫോണ്‍-9400172017, 8592946286
Follow us on :
Tags:
More in Related News
Please select your location.