Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 May 2026 14:41 IST
Share News :
മലപ്പുറം : ഗവർണർ സുപ്രീം ലീഗസി ഹോണർ -2026 അവാർഡ് നേടി മലപ്പുറം പരപ്പനങ്ങാടി സ്വദേശി നിജീഷ് രാമദാസ്. ഡിജിറ്റൽ മാർക്കറ്റിംഗ്, സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, പ്രൊമോഷൻ, റോബോട്ടിക് ഇൻസ്റ്റലേഷൻ & സർവീസ് കൂടാതെ നാഷണൽ & ഇന്റർനാഷണൽ
കൾച്ചറൽ പ്രോഗ്രാമുകൾ നടത്തുന്ന സ്ഥാപനം ആയ ലേഖാസ് ഡിജിറ്റൽ വേൾഡ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ ആണ് നിജീഷ് രാമദാസ്.
ഭാരതീയ നൃത്ത കലകളുടെ സംഗമങ്ങളും ഗുരുവായൂർ ശ്രീ കൃഷ്ണ ക്ഷേത്രം, പത്മനാഭ സ്വാമി ക്ഷേത്രം തിരുവനന്തപുരം
എന്നിവിടങ്ങളിൽ വെച്ച് സാവരിയ എന്ന പ്രോഗ്രാം നടത്തി ഒരു പാട് വേൾഡ് റെക്കോർഡ്കളും, നാഷണൽ അവാർഡ് സർട്ടിഫിക്കറ്റ്കളും നേടിയിട്ടുണ്ട്. പത്തോളം സംസ്ഥാനങ്ങളിൽ നിന്നും 4 ഓളം വിദേശ രാജ്യങ്ങളിൽ നിന്നും ആയി 500 ഓളം സംഗീത നൃത്ത കലാകാരൻമാരെ പങ്കെടുപ്പിച്ചു, സാവരിയ ശ്രീ ഹരി സത്രോത്രം, ഡിബുട് തുടങ്ങി നിരവധി പ്രോഗ്രാമുകൾ ഇതു വരെയും ചെയ്തു കഴിഞ്ഞു.
നിലവിൽ ഇത് വരെയും ഉള്ള എല്ലാ പ്രോഗ്രാമുകളുടെയും വമ്പിച്ച വിജയത്തോടെ 50 ഓളം കലാകാരൻമാരെ പങ്കെടുപ്പിച്ചു ആഗസ്റ്റ് ഇൽ മലേഷ്യയിലെ ടെംപിൾ ഓഫ് ഫൈൻ ആർട്സ് ഇൽ ഗ്ലോബൽ മ്യൂസിക്, ഡാൻസ് ഫെസ്റ്റ് ന്റെ അണിയറ പ്രവർത്തനത്തിലാണ് നിജീഷ് രാമദാസ്.
ഇതു വരെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ഞൂറിൽ ഏറെ കലാകാരൻ മാരെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും, വിവിധ രാജ്യങ്ങളിൽ നിന്നും കണ്ടെത്തി അവരവരുടെ അർഹതക്കുള്ള ദേശീയ അന്തർ ദേശീയ പുരസ്‌കാരങ്ങൾ ക്ക് അർഹത നേടി കൊടുത്തതിന് ആണ്
വർത്തി വെൽനെസ്സ് ഫൌണ്ടേഷൻ ഗവർണർ സുപ്രീം ലീഗസി ഹോണർ 2026 പുരസ്‌കാരം സമ്മാനിച്ചത്.
വർത്തി വെൽനസ് ഫൗണ്ടേഷൻ (WWF) പ്രധാനമായും അതിന്റെ രാഷ്ട്രീയ പ്രതിഷ്ഠ പുരസ്‌കാരിന് (നാഷണൽ റെപ്യൂട്ടേഷൻ അവാർഡുകൾ) പേരുകേട്ട ഒരു ഇന്ത്യ ആസ്ഥാനമായുള്ള സംഘടനയാണ്. ഇത് ലാഭേച്ഛയില്ലാത്ത ഒരു വെൽഫെയർ ഫൗണ്ടേഷനായും വിവിധ പ്രൊഫഷണൽ മേഖലകളിലെ വ്യക്തിഗത മികവിനെ അംഗീകരിക്കുന്ന ഒരു പബ്ലിക് റിലേഷൻസ് സ്ഥാപനമായും പ്രവർത്തിക്കുന്നു.
അതാത് മേഖലകളിൽ അസാധാരണമായ കഴിവോ സേവനമോ പ്രകടിപ്പിച്ച വ്യക്തികളെ കണ്ടെത്തി ആദരിക്കുക എന്നതാണ് ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യം.
നിരവധി വർഷങ്ങൾ ആയി പ്രവർത്തന മേഖലയിൽ ഉള്ള ഈ സ്ഥാപനം ആദ്യമായാണ് ഒരു മലയാളിക്ക് ഇത്തരത്തിൽ അവാർഡ് നൽകുന്നത്
എന്നുള്ളത് ഈ പുരസ്‌കാരതിന് മാറ്റ് കൂട്ടുന്നു.
40 ഓളം ഭാഷകളിൽ സംഗീതം ആലപിച്ചു 25 ഓളം വേൾഡ് റെക്കോർഡ്കളും ഗിന്നസ് റെക്കോർഡ്കളും നേടിയ സഹോദരിമാരായ നിവേദിത ദാസ്, നിരഞ്ജന ദാസ് എന്നിവർ മക്കൾ ആണ്
ഭാര്യ. ശ്രീപ്രിയ
Follow us on :
More in Related News
Please select your location.