Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലബാറിൻ്റെ ഊട്ടിയായ കക്കാടം പൊയിൽ കുടുംബ സഞ്ചാരികളുടെ വരവ് സജീവമായി. വിദേശികളും വരവായി

04 Nov 2024 15:43 IST

UNNICHEKKU .M

Share News :

- എം.ഉണ്ണിച്ചേക്കു.

മുക്കം: കാടിൻ്റെയും , മാമലകളുടെ പച്ചപ്പും കോടമഞ്ഞിൻ്റെ കുളിർമ്മയും തേടിയും മലബാറിലെ ഊട്ടിയായ കക്കാടൻ പൊയിലിലേക്കുള്ള സഞ്ചാരികളുടെ വരവ് സജീവമാകുന്നു. വിളിപ്പാടകലെയുള്ള കാടിൻ്റെ മടിതട്ടിലും ശിൽപ്പചാരുതയുടെ സുന്ദര കാഴ്ചകളുള്ള കോഴിപ്പാറ വെള്ളച്ചാട്ടവും കാണാനെത്തുന്നവർ നിരവധിയാണ്, അവധി ദിവസങ്ങളിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നും  ,അതേ സമയം വിദേശ രാജ്യങ്ങളിൽ നിന്ന് വിനോദ സഞ്ചാരികൾ ധാരാളം എത്തുന്നത്. രൗദ്രഭാവങ്ങൾ കുറഞ്ഞ പാൽ വെള്ളനിറത്തിൽ പതഞ്ഞൊഴുകുന്ന മനോഹരമായ വെള്ളച്ചാട്ടം ഏതൊരു സഞ്ചാരിയുടെ മനം കുളിർക്കും. വൃഷ്ടിപ്രദേശമായ വെള്ളരിമലയിൽ നിന്ന് ഉത്ഭവിച്ച് ഇരുണ്ട കാടിൻ്റെ പച്ചപ്പിനെ താണ്ടിയും സംഗീത സാന്ദ്രമാക്കി മനുഷ്യ സ്പർ ശമില്ലാതെ ഒഴുകി കുറുവൻ പുഴയിലെ കോഴിപ്പാറ വെള്ളച്ചാട്ടത്തിലെത്തുന്നത്. ഇത് പിന്നീട് ജനവാസ മേഖലയായ ചാലിയാറും കടന്ന് നിലമ്പൂർ കനോലി ഫ്ലോട്ടിലേക്ക് ഒഴുകുന്നത്. മുകൾ ഭാഗത്തെ വിശാലമായ കാനന ദൃശ്യഭംഗിയും കോഴിപ്പാറ വെള്ളച്ചാട്ടത്തിൻെ പാറകളിലിരുന്നു ആസ്വദിക്കാം. മഴക്കാലങ്ങളിൽ വെള്ളച്ചാട്ടത്തിലിറങ്ങുന്നത് അപകടമാണ്. ഇക്കാര്യം ടിക്കറ്റ് കൗണ്ടറിൽ നിന്ന് സഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകും. മുകൾ ഭാഗത്തെ കാട്ടിൽ കാട്ടാനകളും, കാട്ടു പോത്തുക പുലികളുടെയും വിഹാരകേന്ദ്രവുമാണ്. വേനൽക്കാലത്ത് തണുപ്പ് വിട്ട് പിരിയാത്ത വെ ള്ളച്ചാട്ടത്തിൽ കുളിക്കാനെത്തുന്നവർ നിരവധിയാണ് ' വൻപാറ കളെ തടവി ഒഴുകുന്നതിനാൽ വഴുതി വീഴുന്നതും പ്രത്യേക ശ്രദ്ധവേണം. കുടുംബ ടൂറിസ്റ്റുകളുടെ പറുദീസയെന്നാണ് കോഴിപ്പാറ വെള്ള ച്ചാട്ടം അറിയപെ ടുന്നത്.കൊച്ചു കുട്ടികളും വെള്ളത്തിലിറങ്ങുന്നതിൽ നല്ല കരുതൽ വേണം. മഴക്കാലത്ത് വെള്ളച്ചാട്ടത്തിൻ്റെ സുന്ദര കാഴ്ച്ചകൾ പാറകൾക്ക് മുകളിൽ സ്ഥാപിച്ച കൈവരികൾ പിടിച്ച് കൊണ്ട് മതിവോളം ആസ്വദിക്കാം. മത്സ്യങ്ങളും, ചെറുപക്ഷികളും, പാറമടക്കുകൾക്കിടയി വട്ടമിട്ട് കറങ്ങുന്ന ചിത്രശലഭങ്ങളും പാറ പുറത്ത് വിഹരിക്കുന്ന വർണ്ണ ഒച്ചുകളും കാഴ്ച്ചകളിൽ സവിശേഷതയാണ്. സമുദ്രനിരപ്പിൽ 2200 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വെ ള്ളച്ചാട്ടമാണിത്. ഇക്കോ ടൂറിസം പദ്ധതിയിലാണ് സഞ്ചാരികളെ ആകർഷ കമാക്കുന്നത്. മുതിർന്നവർക്ക് 40 രൂപ യാണ് ടിക്കറ്റ്'. ഓൺ ലൈ നിലോ,  ഗൂഗിൾ പേ വഴിയോ നൽകണം.കക്കാടംപൊയിലെത്തുന്ന സഞ്ചാരികൾ ക്ക് പ്രധാനമായും ആകർഷകമാക്കുന്ന ഒന്നാണ് കുരിശ് മലയിലേക്കുള്ള സാഹസിക യാത്ര . കക്കാടൻ പൊയിലിൽ നിന്ന് നായാടം പൊയിൽ വഴി റോഡിലൂടെ ഏകദേശം മൂന്ന് കിലോമീറ്ററിലേറെ ദുരം ജീപ്പുകളിൽ സഞ്ചരിക്കണം. ചെങ്കുത്തായ കുന്നും പുൽക്കാടുകളും താണ്ടി കുരിശ് മലമുകളിലെ ത്തിയാൽ കോടമഞ്ഞിൻ്റെ കുളിർമ്മയും, കാറ്റും അവിസ്മരണിയ അനുഭവമായി മാറും. ഏട്ടാം ബ്ലോക്കിലെ ആദിവാസി ഗുഹനിലമ്പൂർ റോഡി എസ് വളവ്, സുര്യാസ്തമയും , മാമലകളുടെ വിദുര കാഴ്ച്ചകളും കക്കാടം പൊയിൽ സഞ്ചാരികളെ മാടിവിളിക്കുന്നത്. അതേസമയം പഴശ്ശിരാജ വയനാട്ടിൽ നിന്ന് നിലമ്പൂരിലേക്ക് യാത്രക്കിടയിൽ തങ്ങാൻ ഉപയോഗിച്ച പഴശ്ശി രാജ ഗുഹയും കാണാനും കക്കാടം പൊയിൽ ടൂറിസത്തിലുണ്ട്. സഞ്ചാരികൾക്ക് താമസിക്കാനായി എല്ലാ സൗകര്യത്തോടെ നിരവധി റിസോർട്ടുകളും, ഹോം സ്‌റ്റേ സൗകര്യങ്ങളുമുണ്ട്. തിരുവമ്പാടിയിൽ നിന്നും നിലമ്പൂരിൽ നിന്നും കെ . എസ് ആർ ടി സി ബസ്സ് സർവീസ്സുകളും നടത്തണ്ട്. കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലും ,

മലപ്പുറം ജില്ലയ

ിലെ നിലമ്പൂർ ചാലിയാർ പഞ്ചായത്തുകളിലായി ഉൾപ്പെടുന്ന ഭാഗമാണ് കക്കാടം പൊയിൽ ഇക്കോ ടൂറിസം പ്രദേശം. കോഴിക്കോട് മുക്കം വഴി 50 കിലോമീറ്ററും, മലപ്പുറം നിലമ്പൂരിൽ നിന്ന് 24 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ കക്കാടംപൊയിലെത്താം. വളവും തിരിവും, താഴ്ച്ചയുള്ള ഭാഗങ്ങളായ റോഡായതിനാൽ വിനോദ സഞ്ചാരികൾ സഞ്ചരിക്കുന്ന വാഹനങ്ങൾ പലപ്പോഴും അപകടത്തിൽ പെടൽ നിത്യ സംഭവമാണ് വേഗത കുറച്ച് കയറ്റങ്ങളും ,ഇറക്കങ്ങളും ശ്രദ്ധിച്ച് വാഹനങ്ങൾ ഓടിക്കാൻ ശ്രമിക്കണം. മനോഹരങ്ങളായ മലമടക്കുകളും, കോടമഞ്ഞ് , കാട്ടുമൃഗങ്ങളും പക്ഷികളും ചിത്രശലഭങ്ങളും പാറക്കൂട്ടങ്ങളും, വെള്ളച്ചാട്ടങ്ങളും കൃഷികളും , ഫാമുകളും കൊണ്ട് പ്രകൃതി രമണിയമായ പ്രദേശമായതിനാൽ കക്കാടം പൊയിൽ സഞ്ചാരികൾക്ക് ഇഷ്ടപ്പെട്ട ടൂറിസ കേന്ദ്രമായി ഉയർന്നത്.

Follow us on :

More in Related News