Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൻ എസ് എസ് നാടിൻ്റെ പുരോഗതിക്ക് അടിത്തറ പാകിയ മഹദ് സംഘടന:പി ജി എം നായർ കാരിക്കോട്

08 Feb 2026 21:17 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: നാടിൻ്റെ പുരോഗതിക്ക് അടിത്തറ പാകിയ മഹദ് പ്രസ്ഥാനമാണ് എൻ എസ് എസ് എന്ന് വൈക്കം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് പറഞ്ഞു. 

776-ാം നമ്പർ കോതനല്ലൂർ എൻ എസ് എസ് കരയോഗത്തിൻ്റെ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്ധകാര ഗഹ്വരമായ കേരളീയ സമൂഹത്തിൽ എൻ എസ് എസ് ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപന ശൃംഗല നാടിനെ വെളിച്ചത്തിലേക്ക് നയിച്ചതായും  പി ജി എം നായർ ചൂണ്ടിക്കാട്ടി. കരയോഗം പ്രസിഡൻ്റ് എസ് നവകുമാരൻ നായർ അധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡൻ്റ് പി വേണുഗോപാൽ, സെക്രട്ടറി അഖിൽ ആർ നായർ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ കെ എൻ സഞ്ജീവ് , പി എസ് വിജയൻ നായർ, പി എസ് വേണുഗോപാൽ, എസ് യു കൃഷ്ണ കുമാർ, വി കെ ശ്രീകുമാർ, കെ എൻ നാരായണൻ നായർ, ശ്രീനിവാസ് കൊയ്ത്താനം, ഏ അരുൺ, പി ജി പ്രദീപ്, എസ് പത്മകുമാർ, അഡീഷണൽ ഇൻസ്പെക്ടർ എസ് മുരുകേശ് തുടങ്ങിയവർ പ്രസംഗിച്ചു. 



Follow us on :

More in Related News