Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാചകവാതക വില വർദ്ധനവ്; 24 മണിക്കൂർ ഓൺലൈൻ വ്യാപാരം ഉൾപ്പടെ നിർത്തിവച്ച് നാളെ ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ്റെ സംസ്ഥാന പ്രതിഷേധം.

05 May 2026 22:17 IST

santhosh sharma.v

Share News :

കോട്ടയം: പാചകവാതക സിലിണ്ടറിൻ്റെ അന്യായമായ വിലവർധനവിനെതിരെ

ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ്റെ പ്രതിഷേധത്തിൻ്റെ ഭാഗമായി നാളെ സംസ്ഥാനത്ത് ഒട്ടാകെ 24 മണിക്കൂർ ഹോട്ടലുകൾ അടച്ചിടും. ഹോട്ടൽ, റസ്റ്റോറൻ്റ്, ബേക്കറി, കാറ്ററിംഗ്, ഓൺലൈൻ ഭക്ഷണവിതരണവ്യാപാരം നിർത്തിവച്ചാണ് പ്രതിഷേധം. സൂചന പ്രതിഷേധ സമരത്തിൻ്റെ ഭാഗമായാണ് നാളെ സംസ്ഥാനത്തെ ഹോട്ടലുകളും ബേക്കറികളും അടച്ചിടുന്നത്. നാളെ 24 മണിക്കൂറും ടീ സ്റ്റാളുകൾ ഉൾപ്പടെ പ്രവർത്തിക്കില്ല. വാണിജ്യ ഗ്യാസ് വില കുറയ്ക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ ഹോട്ടൽ ഭക്ഷണത്തിൻ്റെ വിലയിൽ ഗണ്യമായ വർദ്ധനവ് വേണ്ടി വരുമെന്നാണ് വ്യാപാരികൾ പറയുന്നത്.

നിലവിൽ ഭക്ഷണസാധനങ്ങളുടെ വിലകൂട്ടാതെ ഹോട്ടലുകൾ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നാണ് ഹോട്ടലുടമകളുടെ വാദം. ഇതുവരെ ഉണ്ടാകാത്ത രീതിയിലുള്ള വിലവർദ്ധനവാണ് ഇത്തവണ ഉണ്ടായതെന്നും കഴിഞ്ഞ 5 മാസത്തിനിടെ 1500 രൂപയുടെ വർദ്ധനവാണ് ഗ്യാസിന് മാത്രം പെട്രോളിയം കമ്പനികൾ ഉണ്ടാക്കിയത്. 6 ന് നടക്കുന്ന സൂചന പണിമുടക്കിന് ശേഷവും വില വർധനവ് പിൻവലിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കാനാണ് ഹോട്ടൽ ഉടമകളുടെ തീരുമാനം. സംസ്ഥാന വ്യാപകമായി നടക്കുന്ന കടയടപ്പ് സമരത്തിൻ്റെ ഭാഗമായി

ബുധനാഴ്ച രാവിലെ 10 ന് കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തുമെന്ന്

ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പ്കുട്ടി, 

സെക്രട്ടറി ഷാഹുൽ ഹമ്മീദ് എന്നിവർ അറിയിച്ചു.


*ജോലി ഒഴിവുകൾ:* 

*എസ്ബിഐ ലൈഫ് (കാഞ്ഞിരപ്പള്ളി ബ്രാഞ്ച്)* 

*???? തസ്തികകൾ:* 

1️⃣ *ലൈഫ് മിത്ര / പെൻഷൻ കോർഡിനേറ്റർ*

*യോഗ്യത: SSLC (മിനിമം)*

*പ്രായം: 30 - 65 വയസ്സ്*

*ആർക്കൊക്കെ അപേക്ഷിക്കാം: വീട്ടമ്മമാർ, റിട്ടയേർഡ് ജീവനക്കാർ, മുൻ എൻആർഐ, പോസ്റ്റ് ഓഫീസ് ഏജൻ്റുമാർ, ബിസിനസ്സ് ഉടമകൾ.*

*പ്രത്യേകത: ഫുൾ ടൈം, പാർട്ട് ടൈം അല്ലെങ്കിൽ വർക്ക് ഫ്രം ഹോം ആയി ജോലി ചെയ്യാം.*


2️⃣ *സെയിൽസ് ഓഫീസർ / ഡെവലപ്‌മെന്റ് മാനേജർ*

*യോഗ്യത: പ്ലസ് ടു / ബിരുദം*

*പ്രായം: 30 - 35 വയസ്സ് (യുവതീയു/വാക്കൾക്ക് )*


???? *ആനുകൂല്യങ്ങൾ:*

*മെഡിക്കൽ ഇൻഷുറൻസ്*

*പെൻഷൻ, ഗ്രാറ്റുവിറ്റി*


???? *സ്ഥലം: എസ്ബിഐ ലൈഫ്, ലയോള കോംപ്ലക്സ്, കാത്തീഡ്രൽ ചർച്ചിന് എതിർവശം, കാഞ്ഞിരപ്പള്ളി* .

???? *താൽപ്പര്യമുള്ളവർ ഇൻ്റർവ്യൂവിനായി ബന്ധപ്പെടുക:* 

*Mob: 9747890731/8848879001*

Follow us on :

More in Related News