Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കർഷകരെയും പാവപ്പെട്ടവരെയും എൽഡിഎഫ് സർക്കാർ ചേർത്ത് നിർത്തി: ജോസ് കെ മാണി

21 Jan 2026 21:05 IST

CN Remya

Share News :

കോട്ടയം: കർഷകരെയും പാവപ്പെട്ടവരെ  ചേർത്ത് നിർത്തിയാണ് എൽഡിഎഫ് സർക്കാർ ഭരണകാലാവധി പൂർത്തിയാക്കി വീണ്ടും ജനവിധി തേടാൻ പോകുന്നതെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ സ്റ്റീയറിംഗ് കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകരുടെ കൈവശഭൂമിയിൽ പരിപൂർണ ഉടമസ്ഥാപകാശം നൽകുകയും നിർമ്മാണ പ്രവർത്തനങ്ങൾ ക്രവവത്ക്കരിക്കുകയും ചെയ്തു. വനാതിർത്തി പങ്കിടുന്ന ജനവാസ മേഖലകളിലെ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുന്നതിനായി വന്യജീവി സംരക്ഷണം (കേരള ഭേദഗതി)സർക്കാർ കൊണ്ടുവന്നു. ഭവന രഹിതരായ ആളുകൾക്കായി സമയബന്ധിതമായി വീടുകൾ നിർമ്മിച്ചു നൽകി. ക്ഷേമ പെൻഷനുകൾ നൽകി പാവങ്ങൾക്ക് ഒപ്പം നിൽക്കുന്നതിൽ രാജ്യത്തിനാകെ മാതൃകയായി മാറാൻ എൽഡിഎഫ് സർക്കാറിന് കഴിഞ്ഞു. വരുന്ന ബഡ്ജറ്റിൽ റബറിന്റെ താങ്ങുവില 250 രൂപയാക്കി ഉയർത്തുവാൻ ശക്തമായ സമ്മർദ്ദം ചെലുത്തുമെന്നും ജോസ് കെ മാണി പറഞ്ഞു. 

ജില്ലാ പ്രസിഡൻ്റ് പ്രൊഫ. ലോപ്പസ് മാത്യു അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ, ജോസ് ടോം, ബേബി ഉഴുത്തുവാൽ, സണ്ണി തെക്കേടം, വിജി എം തോമസ്, സഖറിയാസ് കുതിരവേലി, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ഫിലിപ്പ് കുഴികുളം, ജോസഫ് ചാമക്കാല, പി സി കുര്യൻ, ബിനോ ജോൺ, കെ ആനന്ദക്കുട്ടൻ, പെണ്ണന്മ ജോസഫ്, സിറിയക് ചാഴികാടൻ, സാജൻ തൊടുക, നിർമ്മല ജിമ്മി എന്നിവർ സംസാരിച്ചു.

Follow us on :

More in Related News