Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. പ്രദീപിന്റെ തിരഞ്ഞെടുപ്പ് പ്രചരണം; റോഡ് ഷോ സംഘടിപ്പിച്ചു.

31 Mar 2026 22:05 IST

santhosh sharma.v

Share News :

വൈക്കം: എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. പ്രദീപിന്റെ റോഡ് ഷോ ശ്രദ്ധേയമായി. ചൊവ്വാഴ്ച വൈകിട്ട് തലയോലപ്പറമ്പില്‍നിന്നും വൈക്കത്തേക്ക് നടത്തിയ റോഡ് ഷോയിൽ നൂറ് കണക്കിന് ഇരുചക്രവാഹനങ്ങൾ അണിനിരന്നു. പള്ളിക്കവലയില്‍ നിന്നും ആരംഭിച്ച റോഡ് ഷോയുടെ ഫ്ളാഗ് ഓഫ്

സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ. ശെല്‍വരാജ് നിർവ്വഹിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ സെക്രട്ടറി 

ജോൺ വി ജോസഫ് അധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് ടൗണ്‍, വടയാര്‍, തുറുവേലിക്കുന്ന്, വല്ലകം, ചാലപ്പറമ്പ്, പുളിംചുവട്, വലിയകവല, വടക്കേനട, പടിഞ്ഞാറെനട ബോട്ട്‌ജെട്ടി, പ്രൈവറ്റ് സ്റ്റാന്‍ഡ്, കൊച്ചുകവല വഴി വലിയകവലയിലെ എല്‍ഡിഎഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനുമുന്നില്‍ സമാപിച്ചു. എല്‍ഡിഎഫ് നേതാക്കളായ അഡ്വ. പി.കെ ഹരികുമാര്‍, ആര്‍. സുശീലന്‍, ടി.എന്‍ രമേശന്‍, സി.കെ ആശ എംഎല്‍എ, പി. സുഗതന്‍, ഡോ. സി.എം കുസുമന്‍, പി. ശശിധരന്‍, എം.ഡി ബാബുരാജ്, സാബു പി. മണലൊടി, ലൂക്ക് മാത്യു, അഡ്വ. എം.ജി രഞ്ജിത്ത് തുടങ്ങിയവർ നേതൃത്വം നല്‍കി.



Follow us on :

More in Related News