Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Apr 2026 20:18 IST
Share News :
കോട്ടയം: അമ്പതുവർഷത്തെ വികസന മുരടിപ്പിന് അന്ത്യം കുറിക്കുമെന്ന ഉറച്ച പ്രഖ്യാപനവുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ. എം. രാധാകൃഷ്ണൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശകരമായ സമാപ്തിയിൽ. വോട്ടെടുപ്പിന് തൊട്ടുതലേന്നായ ബുധനാഴ്ച മണ്ഡലത്തിലുടനീളം സജീവമായ നിശബ്ദ പ്രചാരണത്തിലാണ് സ്ഥാനാർത്ഥി ഏർപ്പെട്ടത്.
രാവിലെ മുതൽതന്നെ വ്യക്തികളെ നേരിൽ കാണാനും ഫോൺ മുഖേന വോട്ടർമാരെ ബന്ധപ്പെടാനും അദ്ദേഹം സമയം കണ്ടെത്തി. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ വോട്ടർമാരോട് വ്യക്തിപരമായി സംസാരിച്ച സ്ഥാനാർത്ഥിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
വ്യാഴാഴ്ച കെ. എം. രാധാകൃഷ്ണൻ 125-ാം നമ്പർ ബൂത്തായ ഗ്രാമസോവിനി റെക്രിയേഷൻ ക്ലബ് നെൻമല ബൂത്തിൽ (ഓർവയൽ) വോട്ട് രേഖപ്പെടുത്തും. കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി പുതുപ്പള്ളി നേരിടുന്ന വികസന മുരടിപ്പിന് ഈ തിരഞ്ഞെടുപ്പോടെ അന്ത്യമാകുമെന്ന് കെ. എം. രാധാകൃഷ്ണൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. നാടിന്റെ സമഗ്രമായ പുരോഗതിക്കും ജനപക്ഷ രാഷ്ട്രീയത്തിനുമായി പുതുപ്പള്ളി ഇത്തവണ ഇടതിനൊപ്പം നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Follow us on :
Tags:
More in Related News
Please select your location.