Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Dec 2025 16:18 IST
Share News :
വൈക്കം: ചെമ്പ് പഞ്ചായത്തിൽ കോൺഗ്രസിലെ കെ.ജെ സണ്ണി പഞ്ചായത്ത് പ്രസിഡൻ്റായി സ്ഥാനമേറ്റു.രാവിലെ 10.30 ന് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിന് വൈക്കം സഹകരസംഘം അസി. രജിസ്ട്രാർ സി.ആർ മിനി വരണാധികാരിയായി.16 അംഗ പഞ്ചായത്തിൽ യുഡിഎഫിന് 9 അംഗങ്ങളും എൽ ഡി എഫിന് 7 അംഗങ്ങളുമാണ് ഉള്ളത്. സി പി എമ്മിലെ ആശാ ബാബുവിന് ഏഴ് വോട്ടും കെ.ജെ സണ്ണിക്ക് 9 വോട്ടും ലഭിച്ചു. ഉച്ചകഴിഞ്ഞ് 2.30 ന് നടന്ന വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ രണ്ടാം വാർഡിൽ നിന്നും വിജയിച്ച യുഡിഎഫിലെ മുസ്ലിം ലീഗ് സ്ഥാനാർഥി ദേവി കൃഷ്ണയും 5-ാം വാർഡിൽ നിന്നും വിജയിച്ച എൽ ഡി എഫ് മുന്നണിയിലെ കേരളാ കോൺഗ്രസ് എം സ്ഥാനാർഥി മനു മോൾ സുമേഷും തമ്മിലായിരുന്നു മത്സരം ഏഴിനെതിരെ ഒൻപത് വോട്ടുകൾ നേടി ദേവീകൃഷ്ണ വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു.തുടർന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു. പ്രസിഡൻ്റിൻ്റെ അധ്യക്ഷതയിൽ ആദ്യയോഗവും നടന്നു. കെ.ജെ സണ്ണിക്ക് രണ്ട് വർഷമാണ് കാലാവധി. തുടർന്നുള്ള മൂന്ന് വർഷം കോൺഗ്രസിലെ തന്നെ എസ്.ജയപ്രകാശും റെജിമേച്ചേരിയും തുല്യമായി പ്രസിഡൻ്റ് സ്ഥാനം പങ്കിടും. വൈസ് പ്രസിഡൻ്റ് സ്ഥാനത്തിനും ടേം നിശ്ചയിച്ചിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.