Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിക്ഷേപങ്ങളിലും, സ്റ്റാർട്ടപ്പുകളിലും അഭിമാനകരമായ വളർച്ചയാണ് കേരളത്തിനുള്ളത്. മന്ത്രി പി.എ മുഹമ്മദ് റിയാസ്.

28 Apr 2025 12:21 IST

UNNICHEKKU .M

Share News :

നിക്ഷേപങ്ങളിലും സ്റ്റാർട്ടപ്പുകളിലും കേരളത്തിൻ്റെ വളർച്ച അഭിമാനകരം : മന്ത്രി റിയാസ് 



മുക്കം: നിക്ഷേപങ്ങളിലും സ്റ്റാർട്ടപ്പുകളിലും കേരളത്തിൻ്റെ വളർച്ച അഭിമാനകരമാണെന്ന് ' ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. മുക്കത്ത് ക്രസ്റ്റ് ഗ്ലോബൽ സിറ്റിയുടെ ലോഞ്ചിംഗ് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ നേട്ടങ്ങളുണ്ടായി. തൊഴിൽ മേഖലയിലും കൂടുതൽ സാധ്യതകൾ തുറന്നു.പുതിയ സാഹചര്യത്തെ ഫല പ്രദമായി ഉപയോഗപ്പെടുത്തി കാഴ്ചപ്പാടുകളുള്ള പദ്ധതികൾ വരണമെന്നും ക്രസ്റ്റ് ഗ്ലോബൽ സിറ്റി അതിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുക്കം എജ്യുകേഷണൽ ട്രസ്റ്റ് ചെയർമാൻ വി. വസീഫ് അദ്ധ്യക്ഷനായി. വെബ്സൈറ്റ് ലോഞ്ചിംഗ് ലിൻ്റോ ജോസഫ് എം എൽ എ നിർവ്വഹിച്ചു. പി.ടി.എ റഹീം എം എൽ എ ബ്രോഷർ പ്രകാശനം ചെയ്തു. ടി.വിശ്വനാഥൻ, ഒ മുഹമ്മദ് ഫസൽ സംസാരിച്ചു. മുക്കം മുസ്ലിം ഓർഫനേജ് സിക്രട്ടറി മുക്കം മോയി മോൻ ഹാജി, അൻസാരി സ്ഥാപനങ്ങളുടെ സ്ഥാപകൻ സി.ടി റഹീം, ഡോ. മത്തായി, വയലിൽ അബ്ദുള്ള ക്കോയ ഹാജി, വ്യവസായ പ്രമുഖരായ കുഞ്ഞാലി പാണ്ടികശാല, ഫസൽ, പാലക്കൽ അബൂബക്കർ, അജാസ് എം എം എന്നിവരെ ചടങ്ങിൽ ആദരിച്ചു.ഇ.യാകൂബ് ഫൈസി സ്വാഗതവും വി.കെ വിനോദ് നന്ദിയും പറഞ്ഞു.



ചിത്രം : മുക്കം കേന്ദ്രമായി പ്രവർത്തനമാരംഭിക്കുന്ന ക്രസ്റ്റ് ഗ്ലോബൽ സിറ്റിയുടെ ലോഞ്ചിംഗ് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കുന്നു

Follow us on :

More in Related News